GeneralLatest NewsMollywoodNEWS

ജയസൂര്യയ്ക്ക് പിന്നാലെ മമ്മൂട്ടിയും മഞ്ജുവുമെത്തും; തിയറ്ററുകൾ വീണ്ടും സജീവമാകുമ്പോൾ

ജനുവരി 22 നു ജയസൂര്യ ചിത്രം വെള്ളം തിയറ്ററിൽ എത്തും.

കോവിഡ് വ്യാപനത്തിന്റെ ഘട്ടത്തിൽ അടച്ചിട്ട തിയറ്ററുകൾ കഴിഞ്ഞ ദിവസം തുറന്നതോടുകൂടി സിനിമ പ്രേമികൾ സന്തോഷത്തിലാണ്. തെന്നിന്ത്യൻ സൂപ്പർ താരം വിജയുടെ ‘മാസ്റ്റർ’ ആണ് തിയറ്റർ തുറന്നപ്പോൾ ഉത്‌ഘാടന ചിത്രമായി എത്തിയത്. കുടുംബ പ്രേക്ഷകരും ആരാധകരും സിനിമയെ സ്വീകരിക്കുകയും തിയറ്ററുകളിൽ സജീവമാകുകയും ചെയ്തതോടെ സിനിമാ ലോകം പുത്തൻ ഉണർവിലേയ്ക്ക്.

നീണ്ട നാളുകൾക്ക് ശേഷം തിയറ്റർ റിലീസിനെത്തുന്ന മലയാള സിനിമ എന്ന ഖ്യാതി ജയസൂര്യ നായകനൽകുന്ന ‘വെള്ള’ത്തിനാണ്. ജനുവരി 22 നു ചിത്രം തിയറ്ററിൽ എത്തും. 29 നു വാങ്ക്, ലവ് എന്നീ ചിത്രങ്ങൾ പ്രദർശനത്തിനെത്തും. ഫെബ്രുവരിയിൽ ആദ്യം പ്രദർശനത്തിനെത്തുന്നത് നവാഗതനായ ജോഫിൻ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്ത്, മമ്മൂട്ടിയും മഞ്ജു വാര്യരും പ്രധാന വേഷത്തിലെത്തുന്ന ദി പ്രീസ്റ്റ് ആണ്. ഫെബ്രുവരി 4 നു ചിത്രം തിയറ്ററുകളിൽ എത്തും.

read also:അശ്‌ളീല സന്ദേശം; സീരിയൽ നടന്റെ യഥാർഥ സ്വഭാവം വെളിപ്പെടുത്തി യുവതി

കുഞ്ചാക്കോ ബോബൻ നായകനാകുന്ന മോഹൻകുമാർ ഫാൻസ്‌, കൊച്ചി മരട് ഫ്‌ലാറ്റ് പൊളിക്കൽ പ്രമേയമായി വരുന്ന മരട് 357, അജു വർഗ്ഗീസിന്റെ സാജൻ ബേക്കറി, യുവം, വർത്തമാനം തുടങ്ങിയ ചിത്രങ്ങളും ഫെബ്രുവരിയിൽ പ്രദർശനത്തിനെത്തുമെന്നു ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷൻ അറിയിച്ചു

shortlink

Related Articles

Post Your Comments


Back to top button