CinemaGeneralKollywoodLatest NewsMovie GossipsNEWS

പ്രചോദനമായി മാസ്റ്റർ ; ഒടിടിയിൽ ഇനി ഇല്ല, തിയറ്ററുകളിൽ റിലീസ് ചെയ്യാനൊരുങ്ങി തമിഴ് ചിത്രങ്ങൾ

ഒടിടി റിലീസിനെക്കുറിച്ച് ആലോചിച്ചിരുന്ന പല ചിത്രങ്ങളുടെ നിര്‍മ്മാതാക്കളും ഇപ്പോള്‍ തിയറ്റര്‍ റിലീസിലേക്ക് തിരിയുകയാണ്

കോവിഡ് കാലത്ത് സിനിമാമേഖലയ്ക്ക് ഏറെ സഹായകമായതായിരുന്നു ഒടിടി പ്ലാറ്റ്ഫോമുകള്‍. എന്നാൽ തിയറ്റർ തുറന്നതോടെ ആദ്യം റിലീസ് ചെയ്ത വിജയ് ചിത്രം മാസ്റ്ററിന്റെ വിജയം സിനിമാ മേഖലയെ വലിയ തോതിൽ സ്വാധീനിച്ചിരിക്കുകയാണ്. വീണ്ടും തമിഴ് സിനിമാ ലോകത്തിന് പ്രതീക്ഷകൾ നൽകുകയാണ് മാസ്റ്ററിന്റെ വിജയം.

ഡയറക്ട് ഒടിടി റിലീസിനെക്കുറിച്ച് ആലോചിച്ചിരുന്ന പല ചിത്രങ്ങളുടെ നിര്‍മ്മാതാക്കളും ഇപ്പോള്‍ തിയറ്റര്‍ റിലീസിലേക്ക് തിരിയുകയാണെന്നാണ് കോളിവുഡില്‍ നിന്നു ലഭിക്കുന്ന റിപ്പോര്‍ട്ട്. വിശാലിന്‍റെയും കാര്‍ത്തിയുടെയും രണ്ട് പ്രധാന ചിത്രങ്ങള്‍ തിയറ്റര്‍ റിലീസ് ആയിരിക്കുമെന്നതാണ് അവിടെനിന്നുള്ള ഏറ്റവും പുതിയ വിവരം.ഒടിടി റിലീസിനെക്കുറിച്ച് ആലോചിക്കുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വിശാലിന്‍റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘ചക്ര’ തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചുകഴിഞ്ഞു.

ഫെബ്രുവരി 12ന് ചിത്രം തിയറ്ററുകളിലെത്തും. ബാക്യരാജ് കണ്ണന്‍റെ സംവിധാനത്തില്‍ കാര്‍ത്തി നായകനാവുന്ന ‘സുല്‍ത്താനും’ തിയറ്ററുകളില്‍ത്തന്നെ റിലീസ് ചെയ്യുമെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം

അതേസമയം ബോളിവുഡിലും കൊവിഡ് അനന്തരമുള്ള ആദ്യ ബിഗ് റിലീസ് തിയറ്ററുകളിലേക്ക് എത്തുകയാണ്. അക്ഷയ് കുമാര്‍ നായകനാവുന്ന ഫര്‍ഹാദ് സാംജി ചിത്രം ‘ബച്ചന്‍ പാണ്ഡേ’ ആണ് കൊവിഡിന് ശേഷമുള്ള ബോളിവുഡിന്‍റെ ആദ്യ ബിഗ് തിയറ്റര്‍ റിലീസ്.

shortlink

Related Articles

Post Your Comments


Back to top button