CinemaGeneralLatest NewsMollywoodNEWS

സെന്‍സറിംഗ് പൂര്‍ത്തിയാക്കി; പ്രീസ്റ്റിന് ‘യു/എ’ സര്‍ട്ടിഫിക്കറ്റ്

2 മണിക്കൂര്‍ 26 മിനിറ്റ് 35 സെക്കന്‍റ് ആണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം

മമ്മൂട്ടിയെ നായകനാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദി പ്രീസ്റ്റ്’. പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി. ഒരു ഭാഗം പോലും നീക്കാൻ ചെയ്യാതെ ‘യു/എ’ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. 2 മണിക്കൂര്‍ 26 മിനിറ്റ് 35 സെക്കന്‍റ് ആണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം.

കൊവിഡ് ഇടവേളയ്ക്കു ശേഷം തുറന്ന തിയറ്ററുകളിലേക്ക് മലയാളത്തില്‍നിന്ന് എത്തുന്ന ആദ്യ സൂപ്പര്‍താരചിത്രമാണ് പ്രീസ്റ്റ്. റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഫെബ്രുവരി നാലിനോ അഞ്ചിനോ ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് കരുതപ്പെടുന്നത്.

മമ്മൂട്ടിയ്ക്കൊപ്പം മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ‘ദി പ്രീസ്റ്റ്’. ശ്യാം മേനോനും ദീപു പ്രദീപും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. രാഹുല്‍ രാജ് സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അഖില്‍ ജോര്‍ജ്ജ് ആണ്.

shortlink

Related Articles

Post Your Comments


Back to top button