GeneralKollywoodLatest NewsMovie GossipsNEWS

‘ഇത്ര പേടിയാണോ ​ഗവൺമെന്റിനെ’ ? മാസ്റ്ററിന്റെ സെൻസറിങ്ങിനെതിരെ പ്രതിഷേധം

മാസ്റ്ററിന്റെ സബ്ടൈറ്റിൽ സെൻസർ ചെയ്ത് ആമസോൺ

കഴിഞ്ഞാഴ്ചയിലാണ് വിജയ് ചിത്രം മാസ്റ്റർ ആമസോണിൽ റിലീസ് ചെയ്തത്. ചിത്രം റിലീസ് ചെയ്തപ്പോൾ സബ്‌ടൈറ്റിലില്‍ നിന്നും ആമസോൺ ഗവണ്‍മെന്റ് എന്ന വാക്ക് നീക്കം ചെയ്തിരുന്നു . സർക്കാരിനെ വിമർശിച്ചുകൊണ്ട് വിജയ് പറയുന്ന ഡയലോ​ഗിൽ നിന്നാണ് വാക്ക് എടുത്തുമാറ്റിയത്. ‘ജനങ്ങള്‍ പറയുന്നത് സര്‍ക്കാര്‍ കേള്‍ക്കുന്നില്ല’ എന്ന ഡയലോഗിൽ നിന്നാണ് സര്‍ക്കാര്‍ നീക്കം ചെയ്തത്. എന്നാൽ സബ്ടൈറ്റിലിൽ മാത്രമാണ് സെൻസറിങ് നടന്നിട്ടുളളത്, പ്രേക്ഷകർക്ക് ഡയലോഗ് വ്യക്തമായി കേൾക്കാനും കഴിയുന്നുണ്ട്.

ഇപ്പോഴിതാ ആമസോണിന് നേരെ സോഷ്യൽ മീഡിയയിൽ വ്യാപകമായി ട്രോളുകളും പരിഹാസങ്ങളും കൊണ്ട് നിറയുകയാണ്. ഇത്ര പേടിയാണോ ​ഗവൺമെന്റിനെ, എന്ന് പരിഹസിക്കുകയാണ് സോഷ്യൽ മീഡിയ. തീരുമാനത്തിന് പിന്നിൽ ഏത് നിയമമാണെന്നും, ആരെ ഭയന്നാണ് ഇത്തരം സെൻസറിങുകൾ എന്നും കമന്റുകളിൽ ചോദിക്കുന്നു.

ഗവണ്‍മെന്റ് എന്ന വാക്ക് സെന്‍സറിങിലൂടെ നീക്കം ചെയ്തതിന് ശേഷമായിരുന്നു തീയറ്ററിലും മാസ്റ്റര്‍ പ്രദര്‍ശനത്തിന് എത്തിയത്. ലോക്ഡൗണിന് ശേഷം തിയറ്ററുകൾ തുറന്നപ്പോൾ ആദ്യമായെത്തിയ ബി​ഗ് ബജറ്റ് റിലീസ് ആയിരുന്നു മാസ്റ്ററിന്റേത്. തിയേറ്ററിലെ വിജയത്തിന് പുറമെ ഒടിടിയിലും വൻ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button