GeneralLatest NewsMollywoodNEWSSocial MediaSpecial

ആദ്യ കൺമണിയെ വരവേറ്റ് മുത്തുമണിയും അരുണും ; ആശംസകളുമായി ആരാധകർ

ഇരുവർക്കും ആൺകുഞ്ഞാണ് ജനിച്ചിരിക്കുന്നത്

നടി മുത്തുമണിക്കും സംവിധായകനും ഭർത്താവുമായ അരുണിന്റെയും ജീവിതത്തിലേക്ക് പുതിയ ഒരു അതിഥി കൂടി എത്തി. ഇരുവർക്കും ആൺകുഞ്ഞാണ് ജനിച്ചിരിക്കുന്നത്. നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തിയിരിക്കുന്നത്.

അഭിഭാഷകയും നടിയും അവതാരകയുമാണ് മുത്തുമണി. 2006-ൽ ആണ് ഇവർ വിവാഹിതരായത്. നാടകത്തിൽ സജീവമായിരുന്ന മുത്തുമണി 2006 ൽ സത്യൻ അന്തിക്കാടിന്‍റെ രസതന്ത്രം എന്ന സിനിമയിലൂടെയാണ് സിനിമയിലേക്കെത്തിയത്. അതിനുശേഷം നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു.

നാടകത്തിൽ നിന്ന് സിനിമയിലെത്തിയ ആളാണ് അരുൺ. നെല്ലിക്കയെന്ന ചിത്രത്തിനു വേണ്ടി കഥ എഴുതിക്കൊണ്ടാണ്‌ അരുണ്‍ സിനിമയിലെത്തുന്നത്‌. ഫൈനൽസ് എന്ന ചിത്രം സംവിധാനം ചെയ്തു. തേവര സേക്രഡ് ഹാർട്ട് കോളജിലെ അധ്യാപകൻ കൂടിയാണ് അരുൺ.

shortlink

Related Articles

Post Your Comments


Back to top button