Uncategorized

പുതിയ സിനിമയുമായി ധ്യാൻ ശ്രീനിവാസൻ ; ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു

വിച്ചു ബാലമുരളി നിർമ്മിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു

സൂത്രക്കാരൻ, കെട്ട്യോളാണ് എൻ്റെ മാലാഖ എന്നീ ചിത്രങ്ങൾക്കു ശേഷം സ്മൃതി ഫിലിംസിൻ്റെ ബാനറിൽ വിച്ചു ബാലമുരളി നിർമ്മിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു.   ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സാഗർ ഹരിയാണ്. ലിസ്റ്റിൻ സ്റ്റീഫൻ സ്വിച്ചോൺ കർമ്മവും അഡ്വ.ബാലമുരളി ഫസ്റ്റ് ക്ലാപ്പും നൽകി. എന്നാൽ സിനിമയുടെ പേര് ഇനിയും ഇട്ടിട്ടില്ല.

തേവര സെൻ്റ് ആൽബർട്സ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ വെച്ചായിരുന്നു സിനിമയുടെ പൂജാചടങ്ങ്. ചടങ്ങിൽ പ്രമുഖ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ, ശ്രീമതി ബെനീറ്റാ സ്റ്റീഫൻ, വിച്ചു ബാലമുരളി, സാഗർ ഹരി, നടി അംബിക,സന്തോഷ് കൃഷ്ണൻ, സഞ്ജു വൈക്കം, ശ്രീജിത്ത് രവി, എന്നിവർ ദീപം തെളിയിച്ചു.

ദക്ഷിണേന്ത്യൻ ഭാഷകളിലെ മുൻനിര നായികയായിരുന്ന അംബികയായിരുന്നു ആദ്യ ഷോട്ടിൽ അഭിനയിച്ചത്. ഐ.പി.എസ്. റാങ്ക് ലഭിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ ഔദ്യോഗിക ജീവിതത്തിലെ ആദ്യത്തെ കേസ് അന്വേഷണമാണ്  ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നതെന്ന് സംവിധായകൻ സാഗർ ഹരി പറഞ്ഞു.

ധ്യാൻ ശ്രീനിവാസനാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇന്ദ്രൻസ്, ഡോ.റോണി,ജോണി ആൻ്റണി, ശീജിത്ത് രവി ശ്രീവിദ്യ എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സംഗീതം – ദീപക് അലക്സാണ്ടർ -ഛായാഗ്രഹണം.ധനേഷ് രവീന്ദ്രനാഥ്‌, എഡിറ്റിംഗ്.അജീഷ് ആനന്ദ് .കലാസംവിധാനം. പ്രദീപ്. എം.വി.മേക്കപ്പ് അരുൺ ആയൂർ, കോസ്റ്റ്യും. ഡിസൈൻ.സുജിത് മട്ടന്നൂർ,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – മനീഷ് ഭാർഗവൻ പ്രൊജക്റ്റ് ഡിസൈനർ – മാർട്ടിൻ ജോർജ്. ലൈൻ പ്രൊഡ്യൂസർ – സന്തോഷ് കൃഷ്ണൻ. പ്രൊഡക്ഷൻ കൺട്രോളർ-സഞ്ജു വൈക്കം.

shortlink

Related Articles

Post Your Comments


Back to top button