CinemaGeneralMollywoodNEWS

സര്‍ക്കാരിന്‍റെതല്ലാത്ത മറ്റു അവാര്‍ഡുകള്‍ സ്വീകരിക്കാത്തതിന്‍റെ കാരണത്തെക്കുറിച്ച് ലക്ഷ്മി ഗോപാലസ്വാമി

കാരണം അവര്‍ എന്നോട് നൃത്തം ചെയ്യാന്‍ ആവശ്യപ്പെടും

അവാര്‍ഡുകള്‍ എന്നത് ഒരു കലാകാരന് കിട്ടാവുന്ന വലിയ പ്രചോദനം ആണെന്നും പക്ഷേ ചില പുരസ്കാരങ്ങള്‍ താന്‍ സ്വീകരിക്കാതിരുന്നിട്ടുണ്ടെന്നും അതിന്റെ കാരണം എന്തെന്നും തുറന്നു പറയുകയാണ് നടി ലക്ഷ്മി ഗോപാലസ്വാമി. ‘അരയന്നങ്ങളുടെ വീട്’ എന്ന സിനിമയിലൂടെ തുടക്കം കുറിച്ച ലക്ഷ്മി ഗോപാലസ്വാമി അഭിനയത്തിന് പുറമേ നൃത്തം കൊണ്ടും പ്രേക്ഷക മനം കവര്‍ന്ന നായികയാണ്. സൗത്ത് ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ച ലക്ഷ്മി ഗോപാലസ്വാമി ഏറ്റവും കൂടുതല്‍ ചെയ്തത് മലയാള സിനിമകളാണ്. ‘പരദേശി’, ‘പകല്‍നക്ഷത്രങ്ങള്‍’ തുടങ്ങിയ സമാന്തര സിനിമകളിലും ലക്ഷ്മി ഗോപാലസ്വാമി ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ നായകനായ ഏറ്റവും പുതിയ ചിത്രം ‘സല്യൂട്ട്’ എന്ന സിനിമയിലും ലക്ഷ്മി ഗോപാലസ്വാമി വ്യത്യസ്തമായ ഒരു വേഷം ചെയ്യുന്നുണ്ട്.

“അവാര്‍ഡുകള്‍ എനിക്ക് എന്നും സ്വീകാര്യമാണ്. കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും കിട്ടുന്ന ഏറ്റവും വലിയ പ്രചോദനമാണത്. പക്ഷേ ചില അവാര്‍ഡുകള്‍ ഞാന്‍ നിരസിച്ചിട്ടുണ്ട്. കാരണം അവര്‍ എന്നോട് നൃത്തം ചെയ്യാന്‍ ആവശ്യപ്പെടും. എന്റെ നൃത്തം മുന്നില്‍ കണ്ടു എനിക്ക് അവാര്‍ഡ്‌ നല്‍കരുത് എന്ന് ഞാന്‍ പറയാറുണ്ട്. ആ അവാര്‍ഡിന് ഞാന്‍ അര്‍ഹയാണോ? എന്നതായിരിക്കണം മാനദണ്ഡം, അല്ലാതെ ലക്ഷ്മി ഗോപാലസ്വാമിക്ക് അവാര്‍ഡ്‌ നല്‍കുമ്പോള്‍ ആ പ്രോഗ്രാമിന് ഒരു നൃത്തം ഫ്രീ എന്ന രീതിയില്‍ ആയി മാറരുത്”. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ ലക്ഷ്മി ഗോപാലസ്വാമി പറയുന്നു.

 

shortlink

Related Articles

Post Your Comments


Back to top button