GeneralLatest NewsMollywoodNEWS

എന്റെ ക്രിക്കറ്റ് മോഹം ; ഓർമ്മകൾ പങ്കുവെച്ച് നടൻ കിഷോർ

ഫേസ്ബുക്കിലൂടെയാണ് കിഷോർ കുറിപ്പും വീഡിയോയും പങ്കുവെച്ചത്

സിനിമയിലൂടെയും സീരിയലിലൂടെയും മലയാളികള്‍ക്ക് പ്രിയങ്കരനായ താരമാണ് കിഷോര്‍ സത്യ. നിരവധി പരമ്പരകളില്‍ മികച്ച വേഷം ചെയ്ത് ശ്രദ്ധ നേടാന്‍ താരത്തിനായി. സോഷ്യൽ മീഡിയയിൽ സജീവമായ കിഷോറിന്റെ പോസ്റ്റുകളെല്ലാം ശ്രദ്ധിക്കപ്പെടാറുണ്ട്.

ഇപ്പോഴിതാ തന്റെ ക്രിക്കറ്റ് മോഹവും, കുട്ടിക്കാലവും ഇന്ത്യൻ ടെലിവിഷൻ ക്രിക്കറ്റ്‌ ലീഗിൽ രണ്ടാം സ്ഥാനക്കാരായതും വരെയുള്ള ക്രിക്കറ്റ് ജീവിതാനുഭവങ്ങളാണ് കിഷോർ പങ്കുവച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് കിഷോർ കുറിപ്പും വിഡിയോയും പങ്കുവെച്ചത്.

കിഷോറിന്റെ ഫേസ്ബുക്ക് കുറിപ്പ്

ക്രിക്കറ്റ്‌ എന്നും ഒരു ഹരമായിരുന്നു. സ്കൂൾ -കോളേജ് സമയങ്ങളിൽ ക്രിക്കറ്റ്‌ കളിക്കുന്നത് വീട്ടിൽ ഇഷ്ടമല്ലായിരുന്നു. അതിന്റെ അപകടസാധ്യതയായിരുന്നു കാരണം. എന്റെ അച്ഛൻ നല്ലൊരു വോളി ബാൾ പ്ലെയർ ആയിരുന്നു. എന്നിട്ടും ഞാൻ ക്രിക്കറ്റ്‌ കളിച്ചു. പഠിപ്പിക്കാൻ ഒരു കോച്ചോ അധ്യാപകനോ ഇല്ലാതെ ടിവി യിൽ കണ്ടാണ് കളി പഠിച്ചത്.

പിന്നെ മദ്രാസിൽ നിന്നും നാട്ടിൽ വന്ന ഒരു സമപ്രായക്കാരൻ അയൽവാസിയിൽ നിന്നും Sir Don Bradman ടെ Art of Cricket എന്ന പുസ്തകം വാങ്ങി സ്വയം കുറച്ച് പഠിച്ചു. പിന്നെ ക്രിക്കറ്റ്‌ ഒക്കെ ജീവ സന്ദ്ധാരണത്തിന്റെ ഓട്ടത്തിനിടയിൽ റൺ ഔട്ട്‌ ആയി. കാലം കടന്നുപോയി…. ഞാൻ ഒരു നടൻ ആയി. CCL പോലുള്ള സെലിബ്രിറ്റി ക്രിക്കറ്റ്‌ മത്സരങ്ങൾ വന്നു. എന്നിലെ പഴയ ക്രിക്കറ്റ്‌ കളിക്കാരന് അത് ഊർജമേകി. അങ്ങനെ ടെലിവിഷൻ താരങ്ങളുടെ ഒരു ക്രിക്കറ്റ്‌ ടീം ഉണ്ടാക്കുന്നതിനെ പറ്റി ചിന്തിച്ചു ATMA പ്രസിഡന്റ് ശ്രീ കെബി ഗണേഷ് കുമാർ MLA യും ജനറൽ സെക്രട്ടറി സ്റ്റി. ദിനേശ് പണിക്കരും എന്റെ ആഗ്രഹത്തിന് പച്ചക്കോടി കാട്ടി.

BCCI മാച്ച് റെഫറിയും മുൻ കേരള കോച്ചും, കളിക്കാരനുമായിരുന്ന ശ്രീ. പ. രംഗനാഥ്‌ പരിശീലകനായി കൂടെനിന്നു. അദ്ദേഹത്തിന്റെ ക്ലബ്‌ ആയ തിരുവനന്തപുരത്തെ ക്രിക്കറ്റ്‌ അക്കാഡമിയും അതിന്റെ ക്യാപ്റ്റൻ ശ്രീ. ജോയ് നായരും പൂർണ്ണ പിന്തുണയേകി. ആത്മ മലയാളി ഹീറോസ് എന്ന ടെലിവിഷൻ താരങ്ങളുടെ ക്രിക്കറ്റ്‌ ടീം രൂപം കൊണ്ടു. ഹൈദരാബാദിൽ നടന്ന സൗത്ത് ഇന്ത്യൻ ടെലിവിഷൻ ക്രിക്കറ്റ്‌ ലീഗിൽ ഞങ്ങൾ രണ്ടാം സ്ഥാനക്കാരുമായി.

എന്നാൽ കോവിഡ് പ്രതിസന്ധി മൂലം ബാറ്റും ബോളും തൊട്ടിട്ടു ഒരു വർഷം കഴിഞ്ഞു…. ഇനി എന്താവും…. ഗാലറി യിൽ കിടന്ന ഈ പഴയ വീഡിയോ ആണ് ഇത്രയും എഴുതിച്ചത്…. ക്രിക്കറ്റ്‌ നെറ്റ്സിലെ പഴയ ഒരു പ്രാക്ടീസ് സെഷൻ……

shortlink

Related Articles

Post Your Comments


Back to top button