CinemaGeneralLatest NewsMollywoodNEWS

സെക്കൻഡ് ഷോ ; കത്ത് നൽകിയിട്ടും മുഖ്യമന്ത്രിക്ക് അനക്കമില്ല, അടിയന്തരയോഗം കൂടാനൊരുങ്ങി ഫിലിം ചേംബർ

മാര്‍ച്ച് മൂന്നിനാണ് യോഗം കൂടാൻ തീരുമാനിച്ചിരിക്കുന്നത്

സംസ്ഥാനത്ത് സെക്കൻഡ് ഷോ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നിരവധി തവണ നിവേദനം നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ചലച്ചിത്ര സംഘടനകള്‍. ഇതിനെ തുടർന്ന് സിനിമാ മേഖല നേരിടുന്ന രൂക്ഷപ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ സിനിമാ സംഘടനകൾ വീണ്ടും അടിയന്തര യോഗം ചേരും. ഫിലിം ചേംബറിന്റെ നേതൃത്വത്തിൽ മാര്‍ച്ച് മൂന്നിനാണ് യോഗം കൂടാൻ തീരുമാനിച്ചിരിക്കുന്നത്.

ഫിയോക്, ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറഷന്‍, ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ എന്നിവരെ ഉള്‍ക്കൊള്ളിച്ചാണ് മാര്‍ച്ച് മൂന്നിന് യോഗം. പത്ത് മാസത്തെ ലോക്ക് ഡൗണിന് ശേഷം സെക്കന്‍ഡ് ഷോ ഇല്ലാതെ തിയറ്ററുകള്‍ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ കനത്ത നഷ്ടമാണ് നേരിടേണ്ടി വന്നതെന്ന് ചേംബര്‍ ജനറല്‍ സെക്രട്ടറി വി.സി ജോര്‍ജ്ജ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകാത്തത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു

സെക്കന്‍ഡ് ഷോ അനുവദിക്കാത്തത് മൂലം മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ്,   ആര്‍ക്കറിയാം,  വര്‍ത്തമാനം, മോഹന്‍കുമാര്‍ ഫാന്‍സ്,മമ്മൂട്ടിയുടെ വണ്‍ എന്നീ സിനിമകളുടെ റിലീസ് അനിശ്ചിതാവസ്ഥയിലാണ്. കുടുംബ പ്രേക്ഷകര്‍ പ്രധാനമായും വരുന്നത് സെക്കന്‍ഡ് ഷോയ്ക്കാണ്. കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചു കൊണ്ട് അമ്പത് ശതമാനമെങ്കിലും ആളുകള്‍ക്ക് അനുമതി നല്‍കി സെക്കന്‍ഡ് ഷോ അനുവദിക്കണമെന്നാണ് സിനിമാ സംഘടനകളുടെ ആവശ്യം. നിലവില്‍ രാവിലെ 9 മുതല്‍ രാത്രി 9 വരെയാണ് തിയറ്ററുകള്‍ക്ക് പ്രദര്‍ശനാനുമതി.

തീയറ്ററുകളില്‍ സെക്കന്‍ഡ് ഷോ അനുവദിച്ചില്ലെങ്കില്‍ മാര്‍ച്ചില്‍ റിലീസിംഗ് തീരുമാനിച്ചിരിക്കുന്ന സിനിമകളുടെ റിലീസ് തീയതി മാറ്റേണ്ടി വരുമെന്ന് ഫിലിം ചേംബര്‍ വൈസ് പ്രസിഡന്റ് അനില്‍ തോമസ് പറഞ്ഞു. സെക്കന്‍ഡ് ഷോ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടു മുഖ്യമന്ത്രിക്ക് ചേംബര്‍ കത്തയച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button