GalleryGeneralLatest NewsMollywoodNEWSSocial Media

വീണ്ടും വമ്പൻ മേക്കോവറിൽ റിമി ടോമി ; ചിത്രങ്ങൾ

സുന്ദരിയായൊരു പാവക്കുട്ടിയെ പോലെയുണ്ട് റിമിയുടെ ലുക്ക് എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. അഭിനയത്രിയായും അവതാരകയുമായൊക്കെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ താരത്തിന് ആരാധകർ ഏറെയാണ്. വര്‍ക്കൗട്ട് ചെയ്ത് ശരീരഭാരം കുറച്ച് അവിശ്വസിനീയമായ മേക്കോവർ നടത്തിയ റിമിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. താരത്തിന്റെ യുട്യൂബ് ചാനലിലൂടെ വർക്ക്ഔട്ടിനെക്കുറിച്ചും മേക്കോവറിനെ പറ്റിയും റിമി പറയാറുണ്ട്. ഇപ്പോഴിതാ കിടിലൻ ചിത്രങ്ങളുമായെത്തിയിരിക്കുകയാണ് റിമി.

അതിമനോഹരമായ ഒരു ലെഹങ്കയും ബ്ലൌസുമണിഞ്ഞ് നിൽക്കുന്ന ചിത്രമാണ് റിമി പങ്കുവെച്ചിരിക്കുന്നത്. സുന്ദരിയായൊരു പാവക്കുട്ടിയെ പോലെയുണ്ട് റിമിയുടെ ലുക്ക് എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്. ലോക്ക്ഡൗൺ കാലത്തും വ്യായാമകാര്യങ്ങളിൽ ഏറെ ശ്രദ്ധാലുമായിരുന്നു റിമി.

https://www.instagram.com/p/CMETfagF6iS/?utm_source=ig_web_copy_link

പഴയ ലുക്കിൽ നിന്നും ഏറെ കഠിനാധ്വാനത്തിലൂടെയാണ് റിമി ശരീരഭാരം കുറച്ചത്. 65 കിലോയിൽ നിന്നും 52 കിലോയിലെത്താൻ തന്നെ സഹായിച്ചത് ’16:8 ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്’ രീതിയാണെന്ന് മുൻപൊരിക്കൽ റിമി വെളിപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button