CinemaGeneralLatest NewsMollywoodNEWS

എന്‍റെ രാഷ്ട്രീയം ഇതാണ്: മുരളി ഗോപിക്ക് പറയാനുള്ളത്!

ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമായാല്‍ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടമാകും എന്നാണ് ചിന്ത

നടനും, പ്രശസ്ത തിരക്കഥാകൃത്തുമായ നടന്‍ മുരളി ഗോപിയുടെ രാഷ്ട്രീയം എന്തെന്നത് തന്റെ സിനിമകളിലൂടെ തന്നെ അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളതാണ്. കലാകാരനായ ഒരാള്‍ പക്ഷം പിടിച്ചുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ വിശ്വസിക്കരുതെന്ന നിലാപാടുള്ള മുരളി ഗോപി തന്റെ മനസ്സിലെ കൃത്യമായ രാഷ്ട്രീയം എന്താണെന്ന് ഒരു പ്രമുഖ മാഗസിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുകയാണ്. സാമൂഹിക വിഷയങ്ങളില്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിക്കുന്ന രീതിയും താന്‍ അവസാനിപ്പിച്ചുവെന്നും അതിന്റെ കാരണം എന്തെന്നും മുരളി ഗോപി പങ്കുവയ്ക്കുന്നു.

മുരളി ഗോപിയുടെ വാക്കുകള്‍

“ഓരോ സിനിമ ഇറങ്ങുമ്പോഴും ഓരോ തരം മുദ്രകുത്തലുകള്‍ ഉണ്ടാകാറുണ്ട്. നമ്മുടെ പല നിരൂപകരും ഈ മുദ്രകുത്തലുകള്‍ തൊഴിലാക്കിയവരാണ്. എന്നാല്‍ നിരീക്ഷകന്റെ രാഷ്ട്രീയമാണ് എന്റേത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമായാല്‍ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടമാകും എന്നാണ് ചിന്ത. ആര്‍ട്ടിസ്റ്റ് ഒരിക്കലും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങരുതെന്നാണ് എന്‍റെ വ്യക്തിപരമായ അഭിപ്രായം. മുന്‍പ് സാമൂഹിക വിഷയങ്ങളില്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. നമ്മുടെ പോസ്റ്റുകളുടെ കമന്റ് സെക്ഷന്‍ സ്പര്‍ധയുദ്ധങ്ങളുടെ പോര്‍ക്കളം ആകുന്നത് കണ്ടതോടെ അത് ഗണ്യമായി കുറച്ചു”. മുരളി ഗോപി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button