CinemaGeneralLatest NewsMollywoodNEWS

സിനിമയില്‍ നിന്ന് ബ്രേക്ക് എടുക്കുമെന്നാണ് അമ്മ വിചാരിച്ചത് പക്ഷേ: തുറന്നു പറച്ചിലുമായി നടി അനിഖ

അവര്‍ തന്ന ലഡ്ഡു കഴിച്ചു വീണ്ടും കളിക്കാനോടി ഞാന്‍

അഭിനയിച്ചു തുടങ്ങിയ നാള്‍മുതല്‍ സിനിമയില്‍ തനിക്ക് ഒരു ബ്രേക്ക് എടുക്കാന്‍ കഴിഞ്ഞില്ലെന്നും തുടരെ തുടരെ സിനിമകള്‍ ലഭിച്ചുവെന്നും തുറന്നു പറയുകയാണ് നടി അനിഖ സുരേന്ദ്രന്‍. എട്ടാം വയസ്സില്‍ കിട്ടിയ പുരസ്കാരത്തെക്കുറിച്ച് വലിയ അറിവില്ലാതിരുന്നതിനാല്‍ അമ്മ നല്‍കിയ മധുരം കഴിച്ചു താന്‍ കളിക്കാനോടിയെന്നും തന്റെ സിനിമാ വിശേഷങ്ങള്‍ ഒരു മാഗസിനില്‍ പങ്കുവച്ചു കൊണ്ട് നടി അനിഖ പറയുന്നു.

അനിഖയുടെ വാക്കുകള്‍

“ഞാനൊരു പ്രായം വരെ ബാലതാരമായി അഭിനയിക്കും. അതുകഴിഞ്ഞ് ബ്രേക്ക് എടുക്കും എന്നൊക്കെയാണ് അമ്മയും കരുതിയിരുന്നത്. പക്ഷേ ഇത്രയും കാലമായിട്ടും ബ്രേക്ക് എടുക്കേണ്ട അവസ്ഥയുണ്ടായിട്ടില്ല. ഇടയ്ക്കിടയ്ക്ക് സിനിമകള്‍ കിട്ടിക്കൊണ്ടേയിരുന്നു. എട്ടു വയസ്സുള്ളപ്പോഴാണ് എനിക്ക് ‘അഞ്ച് സുന്ദരികള്‍’ എന്ന സിനിമയിലെ പ്രകടനത്തിന് അവാര്‍ഡ്‌ കിട്ടുന്നത്. അതിന്റെ പ്രാധാന്യം മനസിലാക്കനൊന്നും കഴിഞ്ഞിരുന്നില്ല. അമ്മയുടെയും അച്ഛന്റെയും സന്തോഷം കണ്ടപ്പോള്‍ എനിക്കും സന്തോഷമായി. അവര്‍ തന്ന ലഡ്ഡു കഴിച്ചു വീണ്ടും കളിക്കാനോടി ഞാന്‍. ആദ്യമൊക്കെ സംവിധായകര്‍ പറയുന്നതെന്താണോ അതുമാത്രം അനുസരിച്ചായിരുന്നു അഭിനയിച്ചിരുന്നത്. എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് വലിയ ധാരണയില്ലല്ലോ. ഇപ്പോള്‍ അത് പതുക്കെ മാറിവരുന്നു. സിനിമകള്‍ കണ്ടും മറ്റുളളവരുടെ അഭിനയം നോക്കിയും കൂടുതല്‍ ഭംഗിയാക്കാന്‍ ശ്രമിക്കാറുണ്ട്”.

shortlink

Related Articles

Post Your Comments


Back to top button