CinemaKollywoodLatest NewsNEWSWOODs

ദേശീയ പുരസ്കാര ജേതാവായ സംവിധായകന്‍ എസ്.പി. ജനനാഥന്‍ അന്തരിച്ചു

ദേശീയ പുരസ്കാര ജേതാവായ തമിഴ് സംവിധായകന്‍ എസ്. ജനനാഥന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച്ച രാവിലെ പത്ത് മണിയോടെയായിരുന്നു അന്ത്യം. ആരോ​ഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് രണ്ട് ദിവസമായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. വീട്ടില്‍ അബോധാവസ്ഥയില്‍കണ്ട് സഹായികളാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വിജയ് സേതുപതി മുഖ്യവേഷത്തിലെത്തുന്ന ‘ലാഭം’ എന്ന സിനിമയാണ് ഇപ്പോള്‍ സംവിധാനം ചെയ്തുകൊണ്ടിരുന്നത്. ഇതിന്റെ എഡിറ്റിങ് ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ കഴിഞ്ഞദിവസം ഉച്ചഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് പോയി ദീര്‍ഘനേരമായിട്ടും മടങ്ങി വരാതിരുന്നതോടെ സഹായികള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടത്.

ജനനാഥന്റെ ആദ്യസിനിമയായ ‘ ഇയര്‍ക്കൈ’ 2003-ല്‍ തമിഴിലെ മികച്ച ഫീച്ചര്‍ സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയിരുന്നു. ‘ ഇ’ , ‘ പേരാണ്‍മൈ’ , ‘ പുറമ്പോക്ക് എങ്കിറ പൊതുവുടമൈ’ എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത മറ്റുചിത്രങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button