AwardsBollywoodGeneralLatest NewsNEWSOscar

ഓസ്കര്‍ നാമനിര്‍ദേശപ്പട്ടികയില്‍ ഇടംപിടിച്ച് ‘വൈറ്റ് ടൈഗർ ‘ ; സന്തോഷ വാർത്ത പങ്കുവെച്ച് പ്രിയങ്ക ചോപ്ര

പ്രിയങ്കയും ഭർത്താവ് നിക്ക് ജോനാസുമാണ്  നാമനിര്‍ദേശപ്പട്ടിക പുറത്തുവിട്ടതും

93-ാമത് ഓസ്കർ നാമനിർദേശപ്പട്ടിക പുറത്തുവിട്ടു. മികച്ച അഡാപ്റ്റഡ് തിരക്കഥ വിഭാഗത്തിൽ നാമനിർദേശം ചെയ്യപ്പെട്ട ചിത്രങ്ങളിൽ ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ ‘വൈറ്റ് ടൈഗറും’ ഉണ്ട്. പ്രിയങ്കയും ഭർത്താവ് നിക്ക് ജോനാസുമാണ്  നാമനിര്‍ദേശപ്പട്ടിക പുറത്തുവിട്ടതും.

തുടർന്ന് ട്വിറ്ററിലൂടെ പ്രിയങ്ക വൈറ്റ് ടൈഗറിനെ നോമിനേഷനുകളിൽ ഉൾപ്പെടുത്തിയതിന് സന്തോഷവും പങ്കുവെച്ചു.

‘ഞങ്ങൾക്കും ഓസ്കർ നോമിനേഷൻ ലഭിച്ചു. അഭിനന്ദനങ്ങൾ റമിൻ ആൻഡ് ടീം വൈറ്റ് ടൈഗർ.’ ഓസകർ നോമിനേഷൻ ലഭിച്ചതിൽ അഭിമാനിക്കുന്നുവെന്നും താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ട്വിറ്ററിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ താരം നോമിനേഷനുകൾ ലഭിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിക്കുകയും നാമനിർദേശപട്ടിക പ്രഖ്യാപിക്കാൻ അവസരം നൽകിയതിന് അക്കാദമിക്ക് നന്ദി അറിയിക്കുകയും ചെയ്തു.

ബുക്കർ പ്രൈസ് ലഭിച്ച അരവിന്ദ് അഡിഗയുടെ അതേപേരിലുള്ള നോവലിനെ അവലംബമാക്കി റാമിൻ ബഹ്റാനി സംവിധാനം ചെയ്ത സിനിമയാണ് വൈറ്റ് ടൈഗർ. ചിത്രത്തിൽ പ്രിയങ്ക പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നെറ്റ്ഫ്ളിക്സിലൂടെ ചിത്രം റിലീസ് ചെയ്തത്.

shortlink

Related Articles

Post Your Comments


Back to top button