GeneralKollywoodLatest NewsNEWSSocial Media

അദ്ദേഹം 100 ശതമാനവും അവാർഡിന് അർഹനാണ് ; രജനീകാന്തിന് അഭിനന്ദനങ്ങളുമായി കമൽഹാസൻ

അദ്ദേഹം 100 ശതമാനവും അവാര്‍ഡിന് അര്‍ഹനാണ് എന്ന് കമല്‍ഹാസൻ

51ാമത് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ നടൻ രജനീകാന്തിന് അഭിനന്ദനങ്ങളുമായി നടൻ കമൽഹാസൻ. രജനികാന്തിന് അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ട്. അദ്ദേഹം 100 ശതമാനവും അവാര്‍ഡിന് അര്‍ഹനാണ് എന്ന് കമല്‍ഹാസൻ പറഞ്ഞു.

രജനികാന്തിന്റെ ആദ്യ സിനിമയായ അപൂര്‍വ രാഗങ്ങളില്‍ കമല്‍ഹാസനായിരുന്നു നായകൻ. തുടര്‍ന്നിങ്ങോട്ട് ഒട്ടേറെ സിനിമകളില്‍ രജനികാന്തും കമല്‍ഹാസനും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. രജനികാന്തിന് അഭിനന്ദനവുമായി ഒട്ടേറെ പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.

അമ്പതു വര്‍ഷം ഇന്ത്യൻ ചലച്ചിത്ര ലോകത്ത് നല്‍കിയ സമഗ്ര സംഭവനകള്‍ക്ക് ആണ് രജനീകാന്തിന് അവാര്‍ഡ്. വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേകര്‍ ആണ് അവാര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ചലച്ചിത്ര താരങ്ങളായ മോഹൻലാൽ, ശങ്കർ മഹാദേവൻ, ആശാ ബോസ്ലേ, സുഭാഷ് ഗയ് എന്നിവരടങ്ങിയ പുരസ്കാര നിർണയ സമിതിയാണ് രജനികാന്തിനെ തെരഞ്ഞെടുത്തത്.

ഇന്ത്യൻ ചലച്ചിത്ര മേഖലയുടെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാ സാഹേബ് ഫാൽക്കെയുടെ അനുസ്മരണാർത്ഥമാണ് ഈ പുരസ്കാരം കേന്ദ്രസർക്കാർ നൽകുന്നത്.

shortlink

Related Articles

Post Your Comments


Back to top button