GeneralLatest NewsMollywoodNEWS

സിനിമ മേഖലയില്‍ നിന്നും മത്സരിക്കാൻ നിരവധിപേർ, അര്‍ഹതയുള്ളവര്‍ വിജയിക്കട്ടേ; ജാഫര്‍ ഇടുക്കിയും ആസിഫ് അലിയും

കഴിഞ്ഞ അഞ്ച് വര്‍ഷം കേരളത്തില്‍ മികച്ച രീതിയിലുള്ള ഭരണമാണ് നടന്നത്

നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തമായ പോളിംഗ് നടക്കുകയാണ്. വിജയപ്രതീക്ഷയിലാണ് രാഷ്ട്രീയമുന്നണികൾ. എന്നാൽ സംസ്ഥാനത്ത് ഇടതുപക്ഷ സര്‍ക്കാറിന് ഭരണത്തുടര്‍ച്ച ലഭിക്കണമെന്നാണ് ആഗ്രഹമെന്ന് വ്യക്തമാക്കി നടന്മാരായ ജാഫര്‍ ഇടുക്കിയും ആസിഫ് അലിയും.

കഴിഞ്ഞ അഞ്ച് വര്‍ഷം കേരളത്തില്‍ മികച്ച രീതിയിലുള്ള ഭരണമാണ് നടന്നത്. ആര്‍ക്കും പട്ടിണിയൊന്നുമില്ലാതെ. പ്രളയം, കോവിഡ് ഉള്‍പ്പടേയുള്ള പ്രതിസന്ധി ഘട്ടങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം നിന്ന സര്‍ക്കാര്‍ പിണറായി വിജയന്‍റേത്. അതുകൊണ്ട് തന്നെ ഇടതുസര്‍ക്കാരിന്റെ ഭരണ തുടര്‍ച്ചയാണ് താന്‍ ആഗ്രഹിക്കുന്നത്. ഇത്തവണ സിനിമ മേഖലയില്‍ നിന്നും നിരവധി പേര്‍ മത്സരിക്കുന്നുണ്ട്. ഇവരില്‍ അര്‍ഹതയുള്ളവര്‍ വിജയിക്കട്ടേ- . ഉടുമ്പനൂര്‍ അമയപ്ര എല്‍പി സ്കൂളില്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് ജാഫര്‍ ഇടുക്കി പറഞ്ഞു.

read also:എന്ത് പറഞ്ഞാലും കുഴപ്പമാണ്, ഒന്നും പറയാനില്ല; മൗനം പാലിച്ച്‌ സുരേഷ് ഗോപി

സംസ്ഥാനത്ത് തുടര്‍ഭരണം വേണമെന്ന അഭിപ്രായം നടന്‍ ആസിഫ് അലിയും പങ്കുവച്ചു. . ഇടുക്കി കുമ്പന്‍ കല്ല് സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

shortlink

Related Articles

Post Your Comments


Back to top button