BollywoodGeneralLatest NewsNEWSSocial Media

സുശാന്തിനെ പോലെ കാർത്തിക്കിനെയും തൂങ്ങി മരിക്കാൻ നിർബന്ധിതനാക്കരുത് ; കരൺ ജോഹറിനോട് കങ്കണ

ബോളിവുഡിലെ പക്ഷപാതത്തിന്റെ മറ്റൊരു ഉദാഹരണമാണ് കാർത്തിക്കിന്റെ സംഭവം എന്ന് കങ്കണ

ബോളിവുഡ് ചിത്രം ദോസ്താന 2 വിൽ നിന്നും യുവനടൻ കാർത്തിക് ആര്യനെ ഒഴിവാക്കിയ സംഭവത്തിൽ പ്രതിഷേധവുമായി നടി കങ്കണ റണൗട്ട്. സുശാന്ത് സിങിനെപ്പോലെ കാർത്തിക് ആര്യനെയും ഇവർ ഒതുക്കാൻ ശ്രമിക്കുകയാണെന്നും ബോളിവുഡിലെ പക്ഷപാതത്തിന്റെ മറ്റൊരു ഉദാഹരണമാണ് ഇതെന്നും കങ്കണ ആരോപിച്ചു.

‘സ്വന്തം നിലയിലാണ് കാർത്തിക് ഇവിടെ വരെ എത്തിയത്. അദ്ദേഹം ഇവിടെ തുടരുന്നതും ഒറ്റയ്ക്കു തന്നെയാണ്. കരൺ ജോഹറിനോടും കൂട്ടാളികളോടും എനിക്ക് ഒന്നേ പറയാനൊളളൂ. അയാളെ ഒറ്റയ്ക്കു വിടുക. അല്ലാതെ സുശാന്തിനു സംഭവിച്ചതുപോലേ പുറകെ നടന്ന് ഉപദ്രവിച്ച് തൂങ്ങി മരിക്കാൻ നിർബന്ധിതനാക്കരുത്.’–കങ്കണ തന്റെ ട്വിറ്ററിൽ കുറിച്ചു.

ഇതുപോലുള്ളവരെ പേടിക്കേണ്ട കാർത്തിക്. ഇതുപോലെ വൃത്തികെട്ട വാർത്തകളും റിലീസ് അനൗൺസ്മെന്റും ചെയ്ത് നിന്നെ തകർക്കാൻ അവർ നോക്കും. നീ നിശബ്ദനമായി ഇരിക്കുക. സുശാന്തിനെതിരെ അയാൾ മയക്കുമരുന്നിന് അടിമയാണെന്നാണ് ഇവർ പറഞ്ഞു പരത്തിയത്.’–കങ്കണ കൂട്ടിച്ചേർത്തു.

https://twitter.com/KanganaTeam/status/1383099606184169477?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1383099606184169477%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fpublish.twitter.com%2F%3Fquery%3Dhttps3A2F2Ftwitter.com2FKanganaTeam2Fstatus2F1383099606184169477widget%3DTweet

കരണ്‍ ജോഹര്‍ നിര്‍മിക്കുന്ന ചിത്രമാണ് ദോസ്താന 2 . ഇരുവരും തമ്മിലുണ്ടായ വാക്ക് തർക്കമാണ് പുറത്താക്കലിന് കരണമായെത്തുന്ന പറയപ്പെടുന്നു. എന്നാൽ സംഭവം പുറത്തറിഞ്ഞതോടെ കരണിന് എതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് ഉയർന്നത്. സ്വജനപക്ഷപാതത്തിന്റെ വക്താവാണ് കരണ്‍ ജോഹര്‍ എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നുവെന്നും മറ്റൊരു സുശാന്ത് സിംഗ് രജ്പുത്ത് ആയി കാര്‍ത്തിക്കിനെ മാറ്റുകയാണെന്നും വിമര്‍ശകര്‍ പറയുന്നു.

കാര്‍ത്തിക് ആര്യനും ജാന്‍വി കപൂറും ലക്ഷ്യയുമായിരുന്നു ദോസ്താന 2വിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കാനായി തിരഞ്ഞെടുത്തത്. 20 ദിവസത്തോളം ചിത്രീകരിച്ച ശേഷമാണ് കാര്‍ത്തിക്കിനെ ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇനി മുതല്‍ കാര്‍ത്തിക്കുമായി സഹകരിക്കേണ്ടതില്ലെന്നാണ് ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ തീരുമാനം.

2019 ലാണ് സിനിമയുടെ പ്രഖ്യാപനം നടന്നത്. എന്നാൽ കൊവിഡ് പശ്ചാത്തലത്തില്‍ ചിത്രീകരണം നീട്ടി വെക്കാന്‍ കാര്‍ത്തിക് ആവശ്യപ്പെട്ടിരുന്നു. ഇത് കരണ്‍ അംഗീകരിച്ചിരുന്നുവെന്നും എന്നാല്‍ അതിനിടെ റാം മാധവിയുടെ ധമാക്ക എന്ന സിനിമയില്‍ കാര്‍ത്തിക് അഭിനയിക്കാന്‍ പോയത് കരണില്‍ നീരസം ഉണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഷെഡ്യൂളുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളാണ് പ്രശ്‌നത്തിലേക്ക് നയിച്ചതെന്ന് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments


Back to top button