GeneralLatest NewsMollywoodNEWS

അച്ചന്‍ കുഞ്ഞേട്ടനു ആദരാഞ്ജലികളുമായി ബേസില്‍ ജോസഫ്

മിന്നല്‍ മുരളി സിനിമയിലെയും സിനിമാ സെറ്റിലേയും മിന്നും താരം ആയിരുന്നു അച്ഛന്‍ കുഞ്ഞേട്ടന്‍

കൊച്ചി : ഗോദ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം ടൊവിനോ തോമസും സംവിധായകന്‍ ബേസില്‍ ജോസഫും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ‘മിന്നല്‍ മുരളി’ ഈ ചിത്രത്തിൽ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ നല്‍കിയ ജൂനിയർ ആർട്ടിസ്റ്റ് അച്ചന്‍ കുഞ്ഞേട്ടന് ആദരാഞ്ജലികളുമായി സംവിധായകന്‍ ബേസില്‍ ജോസഫ്. ആദ്യ സിനിമ റിലീസ് ചെയ്യും മുന്‍പേ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച അദ്ദേഹത്തെക്കുറിച്ചു സംവിധായകൻ ബേസില്‍ പങ്കുവച്ച വാക്കുകൾ ഇങ്ങനെ..

“മിന്നല്‍ മുരളി സിനിമയിലെയും സിനിമാ സെറ്റിലേയും മിന്നും താരം ആയിരുന്ന അച്ഛന്‍ കുഞ്ഞേട്ടന്‍ ഇന്നലെ ഹൃദയാഘാതം മൂലം അന്തരിച്ചു . വയനാട്ടിലെ ഷൂട്ടിങ്ങിനിടയില്‍ ജൂനിയര്‍ ആര്‍ട്ടിസ്‌റ് ആയി വരികയും പിന്നീട് അസാധ്യമായ നര്‍മ്മബോധവും ടൈമിങ്ങും സിനിമയിലെ ഒരു മുഴുനീള കഥാപാത്രത്തിലേക്ക് അദ്ദേഹത്തെ എത്തിക്കുകയുമുണ്ടായി .

എന്ത് ടെന്‍ഷന്‍ ഉള്ള ഷൂട്ടിനിടയിലും അച്ഛന്‍ കുഞ്ഞേട്ടന്‍ ആ വഴി പോയാല്‍ ബഹു കോമഡി ആണ് . അത്രക്ക് പോസിറ്റിവിറ്റി ആയിരുന്നു ലൊക്കേഷനില്‍ അദ്ദേഹം പടര്‍ത്തിയിരുന്നത് . അത് കൊണ്ടു തന്നെ മാസങ്ങള്‍ നീണ്ടു നിന്ന ഷൂട്ടിംഗ് അവസാനിച്ചപ്പോഴേക്കും ഞങ്ങളുടെയും നാട്ടുകാരുടെയും ഒക്കെ പ്രിയങ്കരന്‍ ആയി മാറിയിരുന്നു അദ്ദേഹം.”

read also: നീ എവിടെയായിരുന്നാലും നിന്റെ മുഖത്തെ ഈ ചിരി മായുകയില്ല : ചിരജ്ജീവി സർജ്ജയുടെ ഓർമ്മയിൽ അർജുൻ

”പട്ടിണിയും ദാരിദ്ര്യവും ഒറ്റപ്പെടലും ഒക്കെ ഒരുപാട് അനുഭവിച്ചിരുന്നെങ്കിലും ഒരിക്കലും അത് പുറത്തു കാണിക്കാതെ, ചുറ്റുമുള്ളവരെ ചിരിപ്പിക്കാന്‍ മാത്രം ശ്രമിച്ചിരുന്ന അച്ഛന്‍ കുഞ്ഞേട്ടന്‍ , ഒടുവില്‍ താന്‍ ആദ്യമായും അവസാനമായും അഭിനയിച്ച സിനിമ ഒന്ന് കാണാന്‍ കഴിയാതെ യാത്രയായതില്‍ ഒരുപാട് വിഷമമുണ്ട്. എങ്കിലും അവസാന നാളുകളില്‍ ഒരു സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുകയും, ആ സിനിമയോടൊപ്പം പല നാടുകള്‍ സഞ്ചരിക്കുകയും, പല ആളുകളുമായി ഇടപെടുകയും ഒക്കെ ചെയ്യാന്‍ ഉള്ള ഭാഗ്യം അദ്ദേഹത്തിന് ഉണ്ടായി എന്നതില്‍ ആശ്വസിക്കുന്നു . ആദരാഞ്ജലികള്‍.”- ബേസിൽ സമൂഹമാധ്യമത്തിൽ പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button