CinemaGeneralLatest NewsMollywoodNEWS

സിനിമയില്‍ മകന് ചാന്‍സ് വാങ്ങി കൊടുത്തിട്ടില്ലെന്ന് കെപിഎസി ലളിതയുടെ തുറന്നു പറച്ചില്‍!

സിനിമ വിജയമായെങ്കിലും അവന് നടനായി തുടരാൻ താൽപര്യമില്ലായിരുന്നു

‘നിദ്ര’ എന്ന സിനിമ ചെയ്തുകൊണ്ടാണ് സിദ്ധാർത്ഥ് ഭരതൻ തൻ്റെ സംവിധാന കരിയർ ആരംഭിക്കുന്നത്. കമൽ സംവിധാനം ചെയ്ത ‘നമ്മൾ’ എന്ന ചിത്രത്തിലൂടെ അഭിനയത്തിലും തുടക്കം കുറിച്ച സിദ്ധാർഥ് ഭരതൻ ആരുടെയും ശുപാർശയുടെ പുറത്തല്ല സിനിമയിൽ കയറി പറ്റിയതെന്നും സ്വയം പരിശ്രമിച്ചു വന്നതാണെന്നും സിദ്ധാർത്ഥിന്‍റെ  അമ്മയും പ്രശസ്ത നടിയുമായ കെപിഎസി ലളിത പറയുന്നു. അഭിനയമായിരുന്നില്ല സിദ്ധാർത്ഥിന്‍റെ  ലക്ഷ്യമെന്നും അതിലുപരി സംവിധായകനാകുക എന്നതായിരുന്നു മകൻ്റെ മോഹമെന്നും ഒരു അഭിമുഖത്തിൽ സംസാരിക്കവേ കെപിഎസി ലളിത പങ്കുവയ്ക്കുന്നു.

‘മകന് വേണ്ടി ആരോടും ശുപാർശ ചെയ്തിട്ടില്ല. അവൻ സിനിമയിൽ അവൻ്റെ പരിശ്രമം കൊണ്ട് കയറി വന്നതാണ്. അഭിനയത്തിൻ്റെ കാര്യമല്ല സംവിധാനത്തിൻ്റെ കാര്യമാണ് പറയുന്നത്. ‘നമ്മൾ’ എന്ന സിനിമയിൽ അവൻ അഭിനയിച്ചതും എൻ്റെ ശുപാർശയിലല്ല.  മകൾ ശ്രീക്കുട്ടിയുടെ കല്യാണത്തിന് കമൽ വന്നപ്പോൾ അവൻ്റെ രീതികൾ ഇഷ്ടപ്പെട്ടു. അങ്ങനെ അതിലേക്ക് വിളിച്ചതാണ്. ആ സമയം അവൻ വിഷ്വൽ കമ്മ്യൂണിക്കേഷൻ പഠിച്ചു കൊണ്ടിരുന്നതാണ്. സിനിമ വിജയമായെങ്കിലും അവന് നടനായി തുടരാൻ താൽപര്യമില്ലായിരുന്നു. അന്നേ അച്ഛനെ പോലെ സംവിധായകനാകുക എന്നതായിരുന്നു അവൻ്റെ ലക്ഷ്യം’. കെ പി എ സി ലളിത പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button