CinemaGeneralKollywoodLatest NewsMovie GossipsNEWS

ഹിന്ദി ചിത്രം ‘ആർട്ടിക്കിൾ 15’ തമിഴിലേക്ക് : നായകനാകാൻ ഉദയനിധി

2019ൽ പുറത്തിറങ്ങിയ ക്രൈം ത്രില്ലർ ചിത്രമായിരുന്നു ആർട്ടിക്കിൾ 15

ബോളിവുഡിൽ മികച്ച വിജയം നേടിയ ചിത്രമാണ് ആയുഷ്മാൻ ഖുറാന നായകനായെത്തിയ ‘ആർട്ടിക്കിൾ 15 ‘. ഇപ്പോഴിതാ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അരുൺരാജ കാമരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഉദയനിധി സ്റ്റാലിനാണ് നായകനായെത്തുന്നത്.

തമിഴ്നാട് സർക്കാർ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ചിത്രം ഓഗസ്റ്റിൽ ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ശിവാനി രാജശേഖറും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.

2019ൽ പുറത്തിറങ്ങിയ ക്രൈം ത്രില്ലർ ചിത്രമായിരുന്നു ആർട്ടിക്കിൾ 15. അനുഭവ് സിങ്ഹാ സംവിധാനം ചെയ്ത ചിത്രത്തിൽ ആയുഷ്മാൻ ഖുറാനയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.

shortlink

Related Articles

Post Your Comments


Back to top button