GeneralLatest NewsMollywoodNEWSSocial Media

നെടുമുടി വേണുവിന്റെ അപ്പുമാഷിനെ അനുകരിച്ച് നടി: താരത്തിന്റെ മേക്കോവർ ഞെട്ടിച്ചെന്ന് ആരാധകർ

മലയാളികളുടെ പ്രിയതാരമായ ദേവി ചന്ദനയാണ് അപ്പുമാഷിന്റെ വേഷത്തിൽ എത്തി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്

ദേവാസുരം എന്ന സിനിമയിലെ നടൻ നെടുമുടി വേണു അവതരിപ്പിച്ച മാമ്പറ്റ അപ്പുമാഷ് എന്ന കഥാപാത്രം ഇന്നും മലയാളി മനസ്സിൽ നിറഞ്ഞു തന്നെ നിൽക്കുകയാണ്. ഇപ്പോഴിതാ നെടുമുടി വേണുവിന്റെ കഥാപത്രത്തെ ഓർമ്മപ്പെടുത്തിക്കൊണ്ട് ഒരു നടി നടത്തിയ മേക്കോവർ ചിത്രമാണ് വൈറലാകുന്നത്. മലയാളികളുടെ പ്രിയതാരമായ ദേവി ചന്ദനയാണ് അപ്പുമാഷിന്റെ വേഷത്തിൽ എത്തി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്.

ട്രാൻസ്‍ഫോര്‍മേഷൻ മെമറീസ് എന്നാണ് ദേവി ചന്ദ്‍ന ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. മേയ്‍ക്കപ്പിന് അദ്ഭുതങ്ങള്‍ ചെയ്യാൻ കഴിയും. എന്റെ പ്രിയപ്പെട്ട ടെലിവിഷൻ ഷോകളില്‍ ഒന്നായ ഉര്‍വശി തിയറ്റേഴ്‍സ് എന്നും എഴുതിയിരിക്കുന്നു. ഇതിഹാസ നടനായ നെടുമുടി വേണുവിന് ആദരവായി ഏഷ്യാനെറ്റില്‍ നടത്തിയ മേയ്‍ക്കോവര്‍‌ എന്ന് എഴുതിയ ദേവി ചന്ദ്‍ന കഥാപാത്രം ഏതെന്ന് ഊഹിക്കാൻ കഴിയുമോ എന്നും ചോദിക്കുന്നു.

സ്‍കൂള്‍ കലോത്സവങ്ങളിലൂടെ ശ്രദ്ധേയയായ ദേവി ചന്ദ്‍ന ഭാര്യവീട്ടില്‍ പരമസുഖം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. തുടര്‍ന്ന് കണ്ണുകളില്‍ നിലാവ്, ഭര്‍ത്താവുദ്യോഗം, നരിമാൻ, മാണിക്യൻ, ചങ്ങാതിക്കൂട്ടം, പഞ്ചവര്‍ണതത്ത തുടങ്ങി ഒട്ടേറെ സിനിമകളില്‍ വേഷമിട്ടു. നിരവധി സീരിയലുകളിലും താരം അഭിനയിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button