CinemaGeneralKollywoodLatest NewsMovie GossipsNEWS

വിക്രമിൽ കാളിദാസ് ജയറാമും: കമൽഹാസന്റെ മകനായി എത്തുന്നുവെന്ന് റിപ്പോർട്ട്

കാളിദാസ് ചിത്രത്തിൽ ജോയിൻ ചെയ്തു എന്ന് ഫിലിം അനലിസ്റ്റായ മനോബാല ട്വിറ്ററിൽ കുറിച്ചു

പ്രേക്ഷകർ ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘വിക്രം’. ചിത്രത്തിൽ ഉലകനായകന്‍ കമല്‍ഹാസനും മക്കൾ സെൽവം വിജയ് സേതുപതിയും മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഇപ്പോഴിതാ ചിത്രത്തിൽ കാളിദാസ് ജയറാമും എത്തുന്നുവെന്ന റിപ്പോർട്ടാണ് പുറത്തു വരുന്നത്.

കാളിദാസ് ചിത്രത്തിൽ ജോയിൻ ചെയ്തു എന്ന് ഫിലിം അനലിസ്റ്റായ മനോബാല ട്വിറ്ററിൽ കുറിച്ചു. ചിത്രത്തിൽ കാളിദാസ് കമൽഹാസന്റെ മകനായാണ് അഭിനയിക്കുന്നത് എന്നും മനോബാല പറയുന്നു. എന്നാൽ ഇതിനെക്കുറിച്ച് ഔദ്യോഗികമായ അറിയിപ്പുകൾ ഒന്നും വന്നിട്ടില്ല.

നരേനും അര്‍ജുന്‍ ദാസും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. സത്യന്‍ സൂര്യനായിരുന്നു വിക്രമിന്റെ ഛായാഗ്രഹകന്‍. എന്നാല്‍ സത്യന്‍ മറ്റൊരു സിനിമയുടെ ഭാഗമായതോടെ ഗിരീഷ് ഗംഗാധരനാണ് പുതിയ ക്യാമറ മാന്‍. ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് വിക്രം എന്നാണ് സംവിധായകന്‍ പറഞ്ഞിരുന്നത്. പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫേഴ്സായ അന്‍പറിവാണ് ചിത്രത്തിനായി സംഘട്ടനങ്ങള്‍ ഒരുക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button