CinemaGeneralLatest NewsMollywoodNEWS

ദൃശ്യം ഫെയിം റോഷൻ ബഷീറിന്റെ ‘വിൻസെന്റ് ആൻഡ് ദി പോപ്പ്’ ഒടിടി റിലീസായി

ദൃശ്യം എന്ന ചിത്രത്തിന് ശേഷം റോഷന്റെ അടുത്ത പ്രധാന റിലീസ് ചിത്രം ആണ് വിൻസെന്റ് ആൻഡ് ദി പോപ്പ്

റോഷൻ ബഷീർ നായകനായെത്തുന്ന ‘വിൻസെന്റ് ആൻഡ് ദി പോപ്പ്’ എന്ന ചിത്രം റിലീസായി. സിനിയ, ഹൈ ഹോപ്‍സ് ഉൾപ്പടെ പ്രമുഖ ഒമ്പത് ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയാണ് ചിത്രം റിലീസായത്. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ബിജോയ് പി ഐ ആണ് ചിത്രം സംവിധാനം ചെയ്‍തത്.

ദൃശ്യം എന്ന ചിത്രത്തിന് ശേഷം റോഷന്റെ അടുത്ത പ്രധാന റിലീസ് ചിത്രം ആണ് വിൻസെന്റ് ആൻഡ് ദി പോപ്പ്. അത്യന്തം സ്റ്റൈലൈസ്ഡ് ആയിട്ടുള്ള ഗെറ്റപ്പിൽ വിൻസെന്റ് എന്ന ടൈറ്റിൽ റോൾ ആണ് റോഷൻ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്‍തിരിക്കുന്നത് അഖിൽ ഗീതാനന്ദ് ആണ്. സഞ്‍ജീവ് കൃഷ്‍ണൻ പശ്ചാത്തല സംഗീതവും.

റിവഞ്ച് ത്രില്ലെർ ജോണറിൽ ഒരുക്കിയ ഈ കഥയിൽ വിൻസെന്റ് എന്ന ഹിറ്റ്മാൻ തന്റെ ജീവിതത്തിലെ നിർണായകമായ ഒരു യാത്രവേളയിൽ കണ്ടുമുട്ടുന്ന ഹോജ എന്ന ടാക്സി ഡ്രൈവറുമായി സംഭാഷണത്തിൽ ഏർപ്പെടുകയും തുടർന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമ.

വിൻസെന്റ്, ഹോജ, പോപ്പ് എന്നീ മൂന്ന് കഥാപാത്രങ്ങളുമായി കോർത്തിണക്കിയാണ് സിനിമ. നവാഗതനായ റിയാസ് അബ്ദുൽറഹിം ടാക്സി ഡ്രൈവറായ ഹോജയെ അവതരിപ്പിക്കുന്നത്. തിരക്കഥയെഴുതിയിരിക്കുന്നതും ബിജോയ് പി ഐ ആണ്. വാർത്ത പ്രചാരണം: പി ശിവപ്രസാദ്.

shortlink

Related Articles

Post Your Comments


Back to top button