BollywoodGeneralKollywoodLatest NewsNEWSSocial MediaVideos

ഇത് ശരിക്കും സങ്കടപ്പെടുത്തുന്ന കാഴ്ച: വിമാന യാത്രയുടെ വീഡിയോയുമായി മാധവൻ

യാത്രയിൽ വിമാനത്തിലുള്ള ഏകയാത്രക്കാരൻ താൻ മാത്രമാണെന്നും മാധവൻ പറയുന്നു

നടൻ മാധവൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ഒരു വിമാന യാത്രയുടെ വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. തന്റെ ജീവിതത്തിൽ ഇങ്ങനെ ഒരു വിമാന യാത്ര നടത്തിയിട്ടില്ലെന്ന് മാധവൻ പറയുന്നു. ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വരുന്ന ദുരിതാവസ്ഥയെ കുറിച്ചാണ് താരം പറയുന്നത്.

കോവിഡ് പ്രതിസന്ധിയിൽ യാത്രക്കാർ ആരുമില്ലാതെ പൂർണമായും അനാഥമായി കിടക്കുന്ന വിമാനത്താവളവും വിമാനവുമൊക്കെയാണ് മാധവൻ വിഡിയോയിലൂടെ കാണിക്കുന്നത്.

‘ഈ കാഴ്ച കണ്ട് ഒരേസമയം സങ്കടവും ആകാംക്ഷയും വരുന്നു. എത്രയും പെട്ടന്ന് ഈ അവസ്ഥക്കൊരു അന്ത്യം വരണമെന്ന് പ്രാർഥിക്കുന്നു.’–വീഡിയോയ്ക്കൊപ്പം മാധവൻ കുറിച്ചു.

https://www.facebook.com/RMadhavans/videos/262420718747205/?t=104

പുതിയ ബോളിവുഡ് ചിത്രമായ അമേരിക്കി പണ്ഡിറ്റിന്റെ ചിത്രീകരണത്തിനായുള്ള ദുബായ് യാത്രയ്ക്കിടെയാണ് താരം ഈ വിഡിയോ പകർത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button