GeneralLatest NewsMollywoodNEWS

ഒടിടി റിലീസിൽ വളരെ ഇഷ്ടപ്പെട്ട സിനിമ അതായിരുന്നു: സുപ്രിയ മേനോൻ

ഒരു ഇംപാക്റ്റ് ഉണ്ടാക്കിയ ചിത്രമായിരുന്നു ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന് സുപ്രിയ മേനോന്‍

പ്രേഷകരുടെ പ്രിയപ്പെട്ട താരപത്നിയാണ് സുപ്രിയ മേനോൻ. ഇപ്പോഴിതാ തനിക്ക് ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്ത സിനിമകളില്‍ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനാണെന്ന് പറയുകയാണ് നിർമ്മാതാവ് കൂടിയായ സുപ്രിയ. റേഡിയോ മാങ്കോയുടെ സ്‌പ്പോട്ട് ലൈറ്റ് എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് സുപ്രിയ ഇക്കാര്യം പറഞ്ഞത്.

‘കുരുതിയല്ലാതെ ഒടിടിയില്‍ കണ്ട സിനിമ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനാണ്. എനിക്ക് വളരെയധികം ഇഷ്ടപ്പെട്ട സിനിമയാണത്. സിനിമ കണ്ട് പൃഥ്വിരാജ് സംവിധായകന്‍ ജിയോ ബേബിക്ക് മെസേജ് അയച്ചിരുന്നു. ഞാന്‍ നിമിഷക്കും മെസേജ് അയച്ചു. നിമിഷ വളരെ നന്നായി ചെയ്ത കഥാപാത്രമായിരുന്നു. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. അതല്ലാതെയും വേറെ സിനിമകള്‍ കണ്ടിട്ടുണ്ട്. എങ്കിലും ഒരു ഇംപാക്റ്റ് ഉണ്ടാക്കിയ ചിത്രമായിരുന്നു ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍.’ – സുപ്രിയ മേനോന്‍ പറഞ്ഞു.

കുരുതിയാണ് സുപ്രിയ നിർമ്മിച്ച ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിൽ പൃഥ്വിരാജ് ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

shortlink

Related Articles

Post Your Comments


Back to top button