CinemaGeneralKollywoodLatest NewsMollywoodNEWSSocial Media

കാർത്തിയ്‌ക്കൊപ്പം ബാബു ആന്റണി: പൊന്നിയിൻ സെൽവനിൽ നിന്നുള്ള പുതിയ ചിത്രം പങ്കുവെച്ച് താരം

കാര്‍ത്തി ചെറുപ്പം മുതല്‍ തന്റെ ആരാധകനായിരുന്നു എന്ന് പറഞ്ഞതായി ബാബു ആന്റണി നേരത്തെ പറഞ്ഞിരുന്നു

പൊന്നിയിൻ സെൽവനിൽ നടൻ കാർത്തിയ്‌ക്കൊപ്പം അഭിനയിക്കുന്ന സന്തോഷം പങ്കുവെച്ച് നടൻ ബാബു ആന്റണി. മണിരത്‍നം സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ ഒരു പ്രധന വേഷത്തിലാണ് ബാബു ആന്റണിയും എത്തുന്നത്. നേരത്തെയും സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ ബാബു ആന്റണി പങ്കുവെച്ചിരുന്നു.

കാര്‍ത്തി ചെറുപ്പം മുതല്‍ തന്റെ ആരാധകനായിരുന്നു എന്ന് പറഞ്ഞതായി മുൻപ് ബാബു ആന്റണി എഴുതിയിരുന്നു. വർഷങ്ങൾക്ക് ശേഷം നടന്മാരായ വിക്രം, റഹ്മാൻ എന്നിവർക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കിട്ടിരുന്നു.

https://www.instagram.com/p/CTSLk2QrS8G/?utm_source=ig_embed&ig_rid=001550a6-db7b-4778-886b-ea87e58c8cd6

വൻ താരനിരയൊന്നിക്കുന്ന ചിത്രത്തിൽ ബാബു ആന്‍റണി ഒരു പുരാതന രാജാവിന്‍റെ വേഷത്തിലാണ് എത്തുന്നതെന്നാണ് സൂചന. പൊന്നിയൻ സെൽവനിൽ ഐശ്വര്യ റായി, വിക്രം, ജയം രവി, കാര്‍ത്തി, തൃഷ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍, കീര്‍ത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, ശരത്കുമാര്‍, റിയാസ് ഖാന്‍, പാര്‍ഥിപന്‍, പ്രകാശ് രാജ്, ലാല്‍, ജയറാം, ബാബു ആന്‍റണി, റഹ്‌മാന്‍ തുടങ്ങി വലിയൊരു താരനിരയാണ് അണിനിരക്കുന്നത്. മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മാണം.

shortlink

Related Articles

Post Your Comments


Back to top button