Uncategorized

ഒടുവിൽ ആ വിളി എത്തി: തന്റെ സ്വപ്നം സഫലമാകാൻ പോകുന്നുവെന്ന് മണിക്കുട്ടൻ

വീട് എന്ന സ്വപ്നം സഫലമാകാൻ പോകുന്നുവെന്ന് പറയുകയാണ് മണിക്കുട്ടൻ

ഇത്തവണത്തെ ബിഗ് ബോസ് മലയാളം സീസൺ മൂന്നിലെ ടൈറ്റിൽ വിന്നറായി തിരഞ്ഞെടുത്തത് നടൻ മണിക്കുട്ടനെയായിരുന്നു. പതിനെട്ടു മത്സരാർത്ഥികളിൽ നിന്നുമാണ് മണിക്കുട്ടൻ ജേതാവായത്. മോഹൻലാലിന്റെ കയ്യിൽ നിന്നും ബിഗ് ബോസ്​ ശിൽപ്പം ഏറ്റുവാങ്ങിയ മണിക്കുട്ടൻ വളരെ വൈകാരികമായായിരുന്നു അന്ന് വേദിയിൽ സംസാരിച്ചത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി സിനിമാമേഖലയില്‍ പരിശ്രമിച്ചിട്ടും വേണ്ടത്ര അംഗീകാരം ലഭിച്ചിട്ടില്ലെന്നും, ഇപ്പോഴാണ് ഒരു അംഗീകാരം ലഭിക്കുന്നതെന്നും മണിക്കുട്ടൻ പറഞ്ഞിരുന്നു. അതോടൊപ്പം തന്റെ വീട് എന്ന സ്വപ്നം എപ്പോഴും താരം പങ്കുവെച്ചിരുന്നു.

ഫിനാലെ വേദിയിൽ കീ സമ്മാനിച്ചെങ്കിലും പിന്നീട് അത് സംബന്ധിച്ച വിളികളൊന്നും വന്നില്ലെന്ന് കഴിഞ്ഞ ദിവസം മണിക്കുട്ടൻ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോഴിതാ തന്റെ വീട് എന്ന സ്വപ്നം സഫലമാകാൻ പോകുന്നുവെന്ന് പറയുകയാണ് മണിക്കുട്ടൻ. കോൺഫിഡന്റ് ഗ്രൂപ്പിൽ നിന്ന് വിളിയെത്തിയെന്നും ഉടനെ വീട് കൈമാറുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മണിക്കുട്ടൻ പറഞ്ഞു.

ഇൻസ്റ്റഗ്രാമിലിട്ട കുറിപ്പിൽ ആരാധകർക്ക് ഒരിക്കൽ കൂടി നന്ദി പറയുകയും ചെയ്യുന്നുണ്ട് താരം. ‘എന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു സ്വന്തമായിട്ടൊരു വീട്. ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് മത്സരത്തിൽ എന്റെ പെർഫോമൻസ് ഇഷ്ടപ്പെട്ട് വിജയത്തിലേക്കുള്ള വോട്ടുകൾ നൽകിയ എന്റെ പ്രിയപ്രേക്ഷകരോട്, കോൺഫിഡന്റ് ഗ്രൂപ്പ് എന്നെ വിളിച്ച സന്തോഷം അറിയിക്കുന്നു. ഉടനെ തന്നെ എനിക്കു വീട് കൈ മാറുമെന്ന വിവരം അറിയിച്ചു. നിങ്ങൾ തന്ന ‘സ്നേഹസമ്മാനമാണ്’ ഈ വീട്, അതിനാൽ അതിന്റെ പേരും അങ്ങനെ തന്നെ ആയിരിക്കും’-, മണിക്കുട്ടൻ കുറിച്ചു.

https://www.instagram.com/p/CTXDVE6JK4A/?utm_source=ig_embed&ig_rid=15eddd1d-c89b-40a0-b71f-c9dfd3e32985

shortlink

Related Articles

Post Your Comments


Back to top button