താന്‍ സഹസംവിധായകനായി വര്‍ക്ക് ചെയ്ത ‘ന്യൂയര്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ വേറിട്ട ഒരു സംഭവത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് സംവിധായകന്‍ വി.എം വിനു.
വി.എം വിനുവിന്‍റെ വാക്കുകള്‍
‘വിജി തമ്പി സാര്‍ സംവിധാനം ചെയ്ത ‘ന്യൂയര്‍’ എന്ന സിനിമ വ്യത്യസ്ത പ്രേമയം കൈകാര്യം ചെയ്ത ചിത്രമായിരുന്നു. ഞാന്‍ അതിന്റെ സഹസംവിധായകനായി വര്‍ക്ക് ചെയ്തിട്ടുണ്ട്. ചിത്രത്തില്‍ സുരേഷ് ഗോപിയുടെ വില്ലന്‍ വേഷമാണ് ജയറാമിന്റെ നായക വേഷത്തേക്കാള്‍ ശ്രദ്ധിക്കപ്പെട്ടത്. ‘വിനോദ് മേനോന്‍’ എന്ന കഥാപാത്രം ഒടുവില്‍ തീ കൊളുത്തി മരിക്കുന്നതോടെയാണ് ചിത്രം പൂര്‍ണമാകുന്നത്. സുരേഷ് ഗോപി എന്ന നടന്റെ അസാധ്യ പ്രകടനമായിരുന്നു അത്. സുരേഷ് ഗോപി മനോഹരമായി അഭിനയിച്ചപ്പോള്‍ സുകുമാരന്‍ എന്ന നടന് തോന്നിയ ഒരു ഈഗോ അന്ന് സുരേഷ് ഗോപിയെ ഒരുപാട് കരയിച്ചിരുന്നു. അന്ന് സുരേഷ് ഗോപി ഒപ്പം അഭിനയിച്ച എല്ലാവര്‍ക്കും മുകളില്‍ പെര്‍ഫോം ചെയ്തപ്പോള്‍ സുകുമാരേട്ടന് എന്തോ അത് അത്ര പിടിച്ചില്ല. താന്‍ ആര് ഇങ്ങനെയൊക്കെ അഭിനയിക്കാന്‍ ശിവാജി ഗണേശനൊ? എന്നൊക്കെ ചോദിച്ചു കൊണ്ട് സുരേഷ് ഗോപിയുടെ പ്രകടനത്തെ ആവശ്യം ഇല്ലാതെ കുറ്റം പറയുന്നത് ഞാന്‍ കണ്ടു. അത് ചിലപ്പോള്‍ സിനിമയില്‍ പൊതുവേ ഉണ്ടാകുന്ന ഈഗോയുടെ പ്രശ്നമായിരിക്കും. സുരേഷ് ഗോപിയുടെ അഭിനയം ശരിയായില്ല എന്ന് പറഞ്ഞു ഒന്നുകൂടി റീടേക്ക് പോയി. സുകുവേട്ടന്‍ അങ്ങനെ പറഞ്ഞതും സുരേഷ് ഗോപി ആകെ തകര്‍ന്നു പോയി. പിന്നെ ഞങ്ങളൊക്കെ സമാധാനിപ്പിച്ചു. ‘ഞാനൊരു തമാശ പറഞ്ഞതല്ലേ’ എന്നൊക്കെ പറഞ്ഞു സുകുവേട്ടനും സുരേഷ് ഗോപിയെ കൂളാക്കി. പക്ഷേ രണ്ടാം തവണയും സുരേഷ് ഗോപി ഞെട്ടിക്കുന്ന പ്രകടനം കാഴ്ചവച്ചു,അത് നിങ്ങള്‍ക്ക് ആ സിനിമയുടെ അവസാന ഭാഗം കണ്ടാല്‍ മനസിലാകും’. വി.എം വിനു പറയുന്നു.
Post Your Comments