മലയാള സിനിമയില്‍ അഭിനയ ശേഷിയുടെ കാര്യത്തില്‍ ആദ്യ അഞ്ചു നടന്മാരുടെ പട്ടികയില്‍ മുന്‍പന്തിയില്‍ വരുന്ന നടനാണ് ശങ്കരാടി. ചെയ്ത കഥാപാത്രങ്ങളുടെ വലുപ്പത്തേക്കാള്‍ ചെയ്യുന്ന കഥാപാത്രത്തിന്റെ തീവ്രതയാണ് ഒരു അഭിനേതാവിന്റെ അഭിനയ ഭംഗി എന്ന തത്വത്തോട് നീതി പുലര്‍ത്തിയിരുന്ന ശങ്കരാടി എന്ന നടന്റെ ഓര്‍മ്മകളെ കുറിച്ച് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മനസ്സ് തുറക്കുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്.
സത്യന്‍ അന്തിക്കാടിന്റെ വാക്കുകൾ
‘കോളേജ് ഗേൾ’എന്ന സിനിമയുടെ സെറ്റിലാണ് ശങ്കരാടിയെ ആദ്യം കാണുന്നത്. ഹരിഹരന്റെ രണ്ടാമത്തെ സിനിമയായിരുന്നു അത്. അന്തിക്കാടാണ് നാടെന്നു പറഞ്ഞപ്പോൾ ശങ്കരാടി ചേട്ടനു വലിയ സ്നേഹം. എന്റെ വീടിനടുത്തുള്ള കണ്ടശാംകടവ് സ്കൂളിൽ അദ്ദേഹം പഠിച്ചിട്ടുണ്ട്. അതായിരുന്നു പ്രത്യേക സ്നേഹത്തിന്റെ കാരണം. അദ്ദേഹത്തിന്റെ അവസാനകാലം വരെയുണ്ടായിരുന്നു ആ സ്നേഹം. ഞാൻ സംവിധാനം ചെയ്ത ഏതാണ്ട് എല്ലാ സിനിമകളിലും ശങ്കരാടി ഉണ്ടായിരുന്നു’.
Read Also:- താപ്സിയുടെ ശരീരത്തിന് പുരുഷന്മാരുടെ പ്രകൃതമെന്ന് കമന്റ്: സെപ്റ്റംബർ 23 വരെ കാത്തിരിക്കുവെന്ന് നടി
‘എന്താണ് റോൾ, എത്ര ദിവസം ഷൂട്ടിങ് ഉണ്ടാകും തുടങ്ങിയ അന്വേഷണമൊന്നുമില്ല. എന്നാണ് ഷൂട്ടിങ് തുടങ്ങുന്നത് എന്ന് ചോദിക്കും. ഷൂട്ടിംഗ് തുടങ്ങി ഒരാഴ്ച കഴിയുമ്പോൾ ആളെത്തും. ഈ പതിവിൽ നിന്ന് വ്യത്യസ്തമായിരുന്നു കുമാരപിള്ള സാറിന്റെ കാര്യം. ഈ കഥാപാത്രം ശങ്കരാടി തന്നെ ചെയ്യണമെന്നത് എന്റെയും ശ്രീനിയുടെയും ഉറച്ച തീരുമാനമായിരുന്നു. ഞങ്ങളുടെ നിഗമനം ശരിയായിരുന്നു എന്ന് തന്നെയാണ് കാലം തെളിയിച്ചത്’.
Post Your Comments