GeneralLatest NewsNEWS

സ്ത്രീകളെ ടാർഗറ്റ് ചെയ്യുന്ന രീതി അവസാനിപ്പിക്കൂ, അവൾക്കറിയാം ഏത് രീതിയിൽ വസ്ത്രം ധരിക്കണമെന്ന്: അമലപോൾ

അടുത്തിടെയാണ് ബിക്കിനിയിലുള്ള ഫോട്ടോഷൂട്ടുകൾ നടി അമലപോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇതിനെതിരെ കടുത്ത രീതിയിലുള്ള സൈബർ ആക്രമണവും നടന്നിരുന്നു. പുത്തൻ ഫോട്ടോകൾക്ക് വന്ന ആക്ഷേപ കമന്റുകൾക്ക് അമല നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്.

‘മനസ്സും ശരീരവും ആത്മാവും അങ്ങനെ എല്ലാ തലങ്ങളിലും സ്വയം അറിയാനും അംഗീകരിക്കാനും സ്നേഹിക്കാനും പഠിക്കുന്ന ഒരു സ്ത്രീയാണ് ദേവത. ഒരു വ്യക്തി വ്യക്തിപരമായ വളർച്ചയിലും സ്വയം അബോധത്തിലും ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാൽ സമാധാനം, സ്നേഹം, സന്തോഷം, അഭിനിവേശം, വിനോദം എന്നിവയാൽ നിറഞ്ഞുനിൽക്കുന്ന ഒരു ജീവിതം അനുഭവിക്കും’.

Read Also:- 36-ാംവയസ്സിൽ സഡൻ കാർഡിയാക് അറസ്റ്റിനെ അതിജീവിച്ചു, നെഞ്ചിൽ ഫേസ്മേക്കറും ഘടിപ്പിച്ചാണ് ജീവിക്കുന്നത്: ഹരീഷ് ശിവരാമകൃഷ്ണൻ

‘തന്റെ ജീവിതം അവൾ ആഗ്രഹിക്കുന്നതെന്തും ആക്കാനുള്ള അവകാശം അവൾക്കുണ്ട്. അതുകൊണ്ട് സ്ത്രീകളെ ടാർഗറ്റ് ചെയ്യുന്ന രീതി അവസാനിപ്പിക്കൂ. അവൾക്കറിയാം ഏത് രീതിയിൽ വസ്ത്രം ധരിക്കണമെന്ന്’ എന്നാണ് അമല പോൾ ബീച്ചിൽ നിന്നുള്ള ബിക്കിനി ചിത്രത്തിനൊപ്പം ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button