GeneralLatest NewsMollywoodNEWS

നടിയുടെ നമ്പറിൽ ഒരാഴ്ചയായി മെസേജുകളുടെ ബഹളം ആണ്, ഇനി അയക്കുന്നവർ ശ്രദ്ധിക്കുക: രഞ്ജിത് ശങ്കർ

നിമ്മി ആയിട്ട് സണ്ണിയില്‍ സണ്ണി ലിയോണ്‍ വരാഞ്ഞത് സുധീഷിന്റെ ഭാഗ്യം

സോഷ്യൽ മീഡിയയിൽ സജീവമായ സംവിധായകനാണ് രഞ്ജിത് ശങ്കർ. ജയസൂര്യ നായകനായ സണ്ണി ആണ് രഞ്ജിത് ശങ്കറിന്റെ പുതിയ ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകനായ രഞ്ജിത്ത് ശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. സിനിമയില്‍ ഒരു നടിയുടെ നമ്പര്‍ എന്ന രീതിയില്‍ കാണിച്ചിരിക്കുന്ന നമ്പറിലേയ്ക്ക് നിരന്തരമായി മെസേജുകള്‍ വരുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

read also: വിവേക് മകളെ ഉപദ്രവിച്ചിട്ടുണ്ടാകാം, നടൻ വിവേകിനെതിരെ സൗജന്യയുടെ പിതാവ്‌

‘സണ്ണിയില്‍ നിമ്മിയുടെ നമ്പര്‍ ആയി കാണിച്ചിരിക്കുന്നത് എന്റെ അസിസ്റ്റന്റ് ആയ സുധീഷ് ഭരതന്റെതാണ്. ഒരാഴ്ചയായി അതില്‍ മെസേജുകളുടെ ബഹളം ആണ്. ഇനി അയക്കുന്നവര്‍ ശ്രദ്ധിക്കുക,’ എന്നാണ് രഞ്ജിത്ത് ശങ്കര്‍ പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.

ഇതിന് രസകരമായ കമന്റുകളാണ് പോസ്റ്റിന് കീഴെ വരുന്നത്. ‘നിമ്മി ആയിട്ട് സണ്ണിയില്‍ സണ്ണി ലിയോണ്‍ വരാഞ്ഞത് സുധീഷിന്റെ ഭാഗ്യം, വേണ്ടാരുന്നു രഞ്ജിത്തേട്ടാ, ഞങ്ങളെ ഇങ്ങനെ പറ്റിക്കെണ്ടായിരുന്നു’ എന്നിങ്ങനെയാണ് കമന്റുകള്‍.

shortlink

Related Articles

Post Your Comments


Back to top button