Latest NewsNEWS

അന്‍സിയുടേയും അഞ്ജനയുടേയും വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് ദുല്‍ഖര്‍ സല്‍മാന്‍

കൊച്ചി: മുന്‍ മിസ് കേരളയും റണ്ണറപ്പും അപകടത്തില്‍ മരിച്ചതിന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഈ ചെറുപ്പക്കാരായ ഊര്‍ജ്ജസ്വലരായ പെണ്‍കുട്ടികള്‍ക്കൊപ്പം ജോലി ചെയ്യാനുള്ള അവസരം ലഭിച്ചത് വലിയ അംഗീകാരമായി കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ദുല്‍ഖര്‍ അനുശോചനം അറിയിച്ചത്.

‘ ഈ ചെറുപ്പക്കാരായ ഊര്‍ജ്ജസ്വലരായ പെണ്‍കുട്ടികള്‍ക്കൊപ്പം ജോലി ചെയ്യാനുള്ള അവസരം ലഭിച്ചത് വലിയ അംഗീകാരമായി കരുതുന്നു. മരിച്ച അഞ്ജന സല്യൂട്ട് എന്ന എന്റെ പുറത്തിറങ്ങാന്‍ പോകുന്ന സിനിമയില്‍ ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട്. അന്‍സി ഒരു പരസ്യ ചിത്രത്തില്‍ എന്നോടൊപ്പം അഭിനയിച്ചിട്ടുണ്ട്. അവരുടെ കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഈ പ്രയാസകരമായ സമയങ്ങളിലൂടെ കടന്നുപോകാന്‍ എന്റെ പ്രാർത്ഥനയുണ്ട്’- ദുല്‍ഖര്‍ ഫേസ്ബുക്കില്‍ എഴുതി.

കൊച്ചിയില്‍ വെച്ചുണ്ടായ വാഹനാപകടത്തിലാണ് മുന്‍ മിസ് കേരള അന്‍സി കബീറും(25) റണ്ണറപ്പ് അഞ്ജന ഷാജനും (26) മരണപ്പെട്ടത്. പുലര്‍ച്ചെ ഒരു മണിയോടെ വൈറ്റിലയില്‍ വെച്ചാണ് അപകടം നടന്നത്. ബൈക്കില്‍ ഇടിച്ച കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തിരുവനന്തപുരം ആലംകോട് സ്വദേശിയാണ് അന്‍സി. അഞ്ജന തൃശ്ശൂര്‍ സ്വദേശിയാണ്. 2019 മിസ് കേരള മത്സരത്തിലെ വിജയികളായിരുന്നു ഇവര്‍.

പൃഥ്വിരാജിനും ദുല്‍ഖറമടക്കമുള്ള മലയാള യുവ താരങ്ങള്‍ക്കൊപ്പം പരസ്യ ചിത്രങ്ങളിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയ കലാകാരികളായിരുന്നു അൻസി കബീറും ഡോ. അഞ്‍ജന ഷാജനും. കല്യാൺ സില്‍ക്സിന്റെ ആടി സെയില്‍സ് പ്രമോഷണല്‍ പരസ്യത്തിലായിരുന്നു പൃഥ്വിരാജിനൊപ്പം ഡോ. അഞ്‍ജന ഷാജൻ അഭിനയിച്ചത്. ദുല്‍ഖര്‍ നായകനാകുന്ന പുതിയ ചിത്രമായ സല്യൂട്ടില്‍ അഞ്‍ജന അഭിനയിച്ചിരുന്നു. അൻസി ഒരു പരസ്യ ചിത്രത്തിലും ദുല്‍ഖറിനൊപ്പം അഭിനയിച്ചിട്ടുണ്ട്. അൻസി കബീറിനും ഡോ. അഞ്‍ജന ഷാജനും ഒപ്പം പ്രവര്‍ത്തിക്കാൻ കഴിഞ്ഞത് വലിയ കാര്യമായി കാണുന്നുവെന്നായിരുന്നു ദുല്‍ഖര്‍ അനുസ്‍മരിച്ചത്.

 

shortlink

Related Articles

Post Your Comments


Back to top button