CinemaGeneralLatest NewsMovie GossipsNEWS

‘ഇസ്ലാമില്‍ സംഗീതം ഹറാം’: സംഗീത ജീവിതം അവസാനിപ്പിക്കുകയാണെന്ന് റാപ്പര്‍ റുഹാന്‍ അര്‍ഷാദ്

ഭായ് ഭായ് എന്ന റാപ്പ് സോങിലൂടെ പ്രശസ്തനായ ഹൈദരാബാദ് റാപ്പര്‍ റുഹാന്‍ അര്‍ഷാദ് സംഗീത ജീവിതം അവസാനിപ്പിക്കുന്നു. ഇസ്ലാമില്‍ സംഗീതം ഹറാമാണെന്ന് താന്‍ തിരിച്ചറിഞ്ഞെന്നും അതിനാലാണ് കരിയര്‍ ഉപേക്ഷിക്കുന്നതെന്നും റുഹാന്‍ അര്‍ഷാദ് വെളിപ്പെടുത്തി. തീരുമാനത്തില്‍ താന്‍ സന്തോഷവാനാണെന്നും ഇക്കാര്യത്തില്‍ രണ്ടാമതൊന്നും തനിക്ക് ആലോചിക്കേണ്ടിവന്നില്ലെന്നും റുഹാന്‍ പറയുന്നു.

Also Read:നടന്നത് ചെറിയ കശപിശ: ജോജുവിന്റെ വാഹനം കോൺഗ്രസ് തല്ലിത്തകർത്ത സംഭവത്തിൽ സിദ്ദിഖ്

‘അല്ലാഹുവില്‍ നിന്നുള്ള ‘ഹിദായത്ത്’ പ്രകാരമാണ് സംഗീതം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. സംഗീതം കൊണ്ട് മാത്രമാണ് തനിക്ക് ജീവിതത്തില്‍ ഉയര്‍ന്ന പദവിയിലെത്താന്‍ കഴിഞ്ഞത്. പക്ഷെ, സംഗീതം ഉപേക്ഷിക്കുന്നത് ദൈവത്തിന്റെ ഇഷ്ടമാണ്. എന്റെ തീരുമാനത്തില്‍ തന്നെ പിന്തുണയ്ക്കാനും കുറ്റകരമല്ലാത്ത രീതിയിൽ ഇതിനെ കൈകാര്യം ചെയ്യണമെന്നും ആരാധകരോട് ഞാൻ ആവശ്യപ്പെടുന്നു’, റാപ്പർ വ്യക്തമാക്കി.

പാടില്ലെന്ന് മാത്രമല്ല ഇനി സംഗീതവുമായി ബന്ധപ്പെട്ട ഒരു കാര്യവും ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. 2019 ല്‍ പുറത്തിറക്കിയ മിയ ഭായ് എന്ന റാപ് സോങിലൂടെയാണ് റുഹാന്‍ അര്‍ഷാദ് പ്രശ്സ്തി നേടുന്നത്. 500 മില്യണ്‍ പേരാണ് മിയ ബായ് യൂട്യൂബില്‍ കണ്ടത്.

shortlink

Related Articles

Post Your Comments


Back to top button