Latest NewsNEWS

‘അഭിമാന നിമിഷം, ഇനിയും വലിയ ഉയര്‍ച്ചകള്‍ ഉണ്ടാകട്ടെ’: ഷൈന്‍ ടോം ചാക്കോയെ പ്രശംസിച്ച് മുരളി ഗോപി

കുറുപ്പില്‍ ഷൈന്‍ ടോം ചാക്കോ അവതരിപ്പിച്ച ഭാസി പിള്ള ഏറെ ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു. ഷൈന്‍ ടോമിന്റെ അഭിനയത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയത്. ഇപ്പോഴിതാ നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയും ഷൈന്‍ ടോമിനെ അഭിനന്ദിച്ച് ഫേസ്ബുക്കില്‍ കുറിപ്പെഴുതിയിരിക്കുകയാണ്. ചെയ്ത കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടാന്‍ സാധിക്കുക എന്നതാണ് അഭിനേതാവിന് ലഭിക്കുന്ന പാവന പുരസ്‌കാരമെന്നും ആ നിലയില്‍ ഷൈന്‍ പുരസ്‌കൃതനാണെന്നും മുരളി ഗോപി ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ് :

‘വൈകി എന്നറിയാം. പക്ഷെ ഇപ്പോഴാണ് ഭാസിപിള്ളയെ കാണാന്‍ സാധിച്ചത്. ചെയ്ത കഥാപാത്രങ്ങളുടെ പേരില്‍ അറിയപ്പെടാന്‍ സാധിക്കുക എന്നതാണ് ഒരു അഭിനേതാവിന് കിട്ടുന്ന ഏറ്റവും, അല്ലെങ്കില്‍, ഒരേയൊരു പാവന പുരസ്‌കാരം. ആ നിലയില്‍, ഇതിനു മുമ്പും ഷൈന്‍ പുരസ്‌കൃതനാണ്. ഇത് ഒരു സ്വര്‍ണപ്പതക്കവും.

‘ഗദ്ദാമ’യില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ ഒപ്പം ഉണ്ടായിരുന്നവന്‍ എന്ന നിലയിലും, ഒരു ജ്യേഷ്ഠസഹോദരന്‍ എന്ന നിലയിലും അഭിമാന നിമിഷം. ഇനിയും വലിയ ഉയര്‍ച്ചകള്‍ ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥന.’

shortlink

Related Articles

Post Your Comments


Back to top button