GeneralLatest NewsNEWS

‘ഇ​ത്ര​നാ​ള​ത്തെ സി​നി​മാ​ജീ​വി​ത​ത്തി​നി​ട​യി​ല്‍ ഇ​ത്ര​യും ഫോ​ണ്‍ കോ​ള്‍ വരുന്നത് ആദ്യമായ്’: ഹരിശ്രീ അശോകൻ

മലയാള സിനിമയുടെ ഹാസ്യത്തിന്റെ മുഖമാണ് ഹരിശ്രീ അശോകൻ. ഹാസ്യ കഥാപാത്രങ്ങൾക്കൊപ്പം സ്വഭാവ നടനായും കഴിവ് തെളിയിച്ച അശോകന്റെ മികച്ച പ്രകടനമായിരുന്നു മിന്നൽ മുരളിയിൽ. ദാസൻ എന്ന കഥാപാത്രത്തെ ഏറ്റവും മികച്ചതാക്കി തീർത്തിട്ടുണ്ട് താരം. ഇപ്പോൾ മിന്നൽ മുരളിയിലെ വേഷം കണ്ടിട്ട് നേരത്തേയെങ്ങുമില്ലാത്തതുപോലെ എല്ലാവരും വിളിച്ച് അഭിനന്ദനം അറിയിക്കുന്നെന്ന് പറയുകയാണ് താരം.

ഹരിശ്രീ അശോകന്റെ വാക്കുകൾ :

‘മി​ന്ന​ല്‍ മു​ര​ളി​യി​ലെ ദാ​സ​ന്‍ ഒ​രു ഗം​ഭീ​ര ക​ഥാ​പാ​ത്ര​മാ​ണ് എ​ന്നാ​ണ് എ​ല്ലാ​വ​രും പ​റ​യു​ന്ന​ത്. സി​നി​മ ക​ണ്ടി​ട്ട് ഒ​രു​പാ​ടുപേ​ര്‍ വി​ളി​ച്ച്‌ അ​ഭി​ന​ന്ദ​നം അ​റി​യി​ക്കു​ന്നു​ണ്ട്. സം​വി​ധാ​യ​ക​രും നി​ര്‍​മാ​താ​ക്ക​ളും ന​ടീ​ന​ട​ന്മാ​രു​മൊ​ക്കെ വി​ളി​ച്ചു. സ​ത്യം പ​റ​ഞ്ഞാ​ല്‍ ഇ​ത്ര​നാ​ള​ത്തെ സി​നി​മാ​ജീ​വി​ത​ത്തി​നി​ട​യി​ല്‍ ഇ​ത്ര​യും ഫോ​ണ്‍ കോ​ള്‍ എ​നി​ക്കു വ​ന്നി​ട്ടി​ല്ല. എ​ന്നി​ല്‍​നി​ന്ന് ആ​രും പ്ര​തീ​ക്ഷി​ക്കാ​ത്ത ഒ​രു ക​ഥാ​പാ​ത്രം കി​ട്ടി​യ​തു​കൊ​ണ്ടാ​കാം. കു​റേ​ക്കാ​ല​മാ​യി സി​നി​മ​യി​ല്‍​നി​ന്ന് മാ​റി​നി​ന്നി​ട്ട് തി​രി​ച്ചുവ​ന്ന​ത് ഇ​ത്ത​ര​ത്തി​ലൊ​രു ക​ഥാ​പാ​ത്ര​മാ​യ​തു​കൊ​ണ്ടു​ള്ള ഇ​ഷ്ട​മാ​യി​രി​ക്കും.

ഒ​ടി​ടി റി​ലീ​സ് ആ​യ​തു​കൊ​ണ്ട് ഒ​രേ സ​മ​യം 190 രാ​ജ്യ​ങ്ങ​ളി​ലോ​ളം ഒ​രു​മി​ച്ച്‌ എ​ല്ലാ​വ​ര്‍​ക്കും സി​നി​മ കാ​ണാ​ന്‍ ക​ഴി​യു​ന്നു​ണ്ട്. ഒ​ടി​ടി പ്ലാ​റ്റ്ഫോ​മി​ല്‍ ആ​ദ്യ​ത്തെ പ​ത്തു സി​നി​മ​ക​ള്‍ എ​ടു​ത്താ​ല്‍ അ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന ഒ​രു സി​നി​മ​യാ​ണ് മി​ന്ന​ല്‍ മു​ര​ളി. അ​തി​ല്‍ സ​ന്തോ​ഷ​മു​ണ്ട്’.

shortlink

Related Articles

Post Your Comments


Back to top button