GeneralLatest NewsNEWS

അപകീര്‍ത്തിപരമായ പ്രസ്താവന: ബൈജു കൊട്ടാരക്കരക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ച് സംവിധായകന്‍ അരുണ്‍ ഗോപി

ചാനല്‍ ചര്‍ച്ചയ്ക്കിടയില്‍ ബൈജു കൊട്ടാരക്കര നടത്തിയ അപകീര്‍ത്തിപരമായ പ്രസ്താവനക്കെതിരെ സംവിധായകന്‍ അരുണ്‍ ഗോപി. ‘ഒരാള്‍ക്കെതിരെ എന്തും പറയാമെന്നാണ് ഇവരുടെയൊക്കെ വിചാരം. എന്തിനും ഒരു മര്യാദ വേണ്ടെ. അല്ലെങ്കില്‍ നേരിട്ട് അറിയാവുന്ന കാര്യമായിരിക്കണം. ബൈജുവിനെതിരെ കേസുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം’- അരുണ്‍ ഗോപി പറഞ്ഞു. അപകീര്‍ത്തിപരമായ പ്രസ്താവനക്കെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് അറിയിച്ച സംവിധായകൻ ബൈജു കൊട്ടാരക്കരക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചു.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ അരുണ്‍ ഗോപിയുടെ മൊബൈലില്‍ വിളിച്ചുവെന്നും ആ കോള്‍ റെക്കോര്‍ഡ് ചെയ്ത ശേഷം പിന്നീട് നീക്കം ചെയ്‌തെന്നുമായിരുന്നു ബൈജുവിന്റെ ആരോപണം. ഈ ഫോണ്‍ കോള്‍ തിരിച്ചെടുക്കാന്‍ അരുണ്‍ ഗോപിയുടെ മൊബൈല്‍ ദിലീപ് അമേരിക്കയ്ക്ക് അയച്ചതായും ചാനല്‍ ചര്‍ച്ചയില്‍ ബൈജു കൊട്ടാരക്കര ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button