പ്രശസ്ത സെലിബ്രിറ്റി ഡിസൈനര്‍ സബ്യസാചിക്ക് വിമര്‍ശനവുമായി സോഷ്യൽ മീഡിയ. ബോളിവുഡ് നടി ദീപികാ പദുക്കോണിന്റെ വിവാഹ ലെഹംഗയുടെ കോപ്പിയാണ് മൗനിയുടേത് എന്നാണ് ആരാധകരുടെ കണ്ടുപിടുത്തം. എല്ലാവര്‍ക്കും ഒരേ ഡിസൈന്‍ നല്‍കാനാണെങ്കില്‍ എന്തിനാണ് സബ്യസാചിയെപ്പോലൊരു ഡിസൈനര്‍ എന്നാണ് ആരാധകർ ചോദിക്കുന്നത്. ജനുവരി 27-നായിരുന്നു മൗനി റോയിയുടെയും മലയാളിയായ സൂരജ് നമ്പ്യാരുടെയും വിവാഹം ഗോവയിലെ ഹില്‍ട്ടണ്‍ റിസോര്‍ട്ടില്‍ വെച്ച് നടന്നത്. പരമ്പരാഗത കേരളശൈലിയിലുള്ള വിവാഹ ചടങ്ങുകള്‍ക്കു ശേഷം ബംഗാളി ശൈലിയുള്ള വിവാഹം നടന്നിരുന്നു.
ചുവപ്പില്‍ സ്വര്‍ണനിറമുള്ള എംബ്രോയ്ഡറി വര്‍ക്ക് ചെയ്തതായിരുന്നു മൗനിയുടെ ലെഹംഗ. ബ്ലൗസിലും സമാന ഡിസൈനോടു കൂടിയ എംബ്രോയ്ഡറി ചെയ്തിട്ടുണ്ട്. രണ്ട് ദുപ്പട്ടകളിൽ ഒന്ന് തലയില്‍ ധരിച്ചപ്പോള്‍ മറ്റേത് ലെഹംഗയ്ക്കൊപ്പം അണിഞ്ഞു. തലയില്‍ അണിഞ്ഞ ദുപ്പട്ടയില്‍ മൗനിക്കായി സ്പെഷ്യല്‍ സന്ദേശവും സബ്യസാചി തുന്നിച്ചേര്‍ത്തിരുന്നു. ‘ആയുഷ്മതി ഭവ’ എന്ന സംസ്‌കൃത പദമാണ് ദുപ്പട്ടയില്‍ തുന്നിച്ചേര്‍ത്തത്.
എന്നാല്‍ സബ്യസാചി തന്നെ ഡിസൈന്‍ ചെയ്ത ദീപികയുടെ ലെഹംഗയുടേതിന് സമാനമായ ഡിസൈൻ തന്നെയായിരുന്നു മൗനിയുടെയും എന്നാണ് വിമർശനം. ‘സബ്യസാചി മടിയനായ ഡിസൈനറാണ്, ഇത് ദീപികയുടെ ലെഹംഗ പോലെ തന്നെ, പുതിയതായി ഒന്നുമില്ല’, ‘എല്ലാവര്‍ക്കും ഒരേ ഡിസൈന്‍ നല്‍കാനാണെങ്കില്‍ എന്തിനാണ് സബ്യസാചിയെപ്പോലൊരു ഡിസൈനര്‍’ തുടങ്ങി നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്.
Post Your Comments