GeneralLatest NewsNEWS

‘ബന്ധം രഹസ്യമാക്കി വയ്ക്കാനാണ് ആഗ്രഹിക്കുന്നത്’: ഹൃത്വിക് റോഷനോടൊപ്പമുണ്ടായിരുന്ന അജ്ഞാത സുന്ദരി ഇതാണ്

മുംബയിലെ പ്രശസ്തമായ ജാപ്പനീസ് ഹോട്ടലില്‍ ഡിന്നര്‍ ഡേറ്റിന് എത്തിയ ഹൃത്വിക്കിന്റെ കൂടെയുണ്ടായിരുന്ന സുന്ദരിയെക്കുറിച്ചായിരുന്നു കഴിഞ്ഞ ദിവസം ബോളിവുഡിലെ ചര്‍ച്ച. ഹൃത്വിക്കിന്റെ കൈയും പിടിച്ചിറങ്ങിയ ആ അജ്ഞാത സുന്ദരി നടി സബ അസാദ് ആണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഭക്ഷണം കഴിച്ചതിനു ശേഷം സബയുടെ കൈപിടിച്ച്‌ പുറത്തേക്ക് ഇറങ്ങി കാറില്‍ കയറുന്ന ഹൃത്വിക്കിനെയാണ് വിഡിയോയില്‍ കാണുന്നത്. അതിനു പിന്നാലെ താരത്തിനൊപ്പമുണ്ടായിരുന്നത് കാമുകിയാണോ എന്ന ചോദ്യങ്ങളുയര്‍ന്നു.

2008ല്‍ ദില്‍ കബഡ്ഡി എന്ന ചിത്രത്തിലൂടെയാണ് നടിയും ഗായികയുമായ 32 കാരി സബ ആസാദ് ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. 2021ല്‍ പുറത്തിറങ്ങിയ ഫീല്‍സ് ലൈക് ഇഷ്‌ക് ആയിരുന്നു താരം അവസാനം അഭിനയിച്ച സിനിമ. ഇതിനോടകം അഞ്ച് സിനിമകളിൽ അഭിനയിച്ചിട്ടുള്ള സബ അറിയപ്പെടുന്ന ഗായികയും ലിറിസിസ്റ്റുമാണ് .

ഹൃത്വിക് റോഷനൊപ്പം ആദ്യമായാണ് സബ കാമറയ്ക്കു മുന്‍പില്‍ എത്തുന്നതെങ്കിലും ഇരുവരും കുറച്ചുനാളായി അടുപ്പത്തിലാണെന്നാണ് താരവുമായി അടുപ്പമുള്ളവര്‍ സ്ഥിരീകരിക്കുന്നത്. ബന്ധങ്ങള്‍ രഹസ്യമാക്കി വയ്ക്കാനാണ് ഹൃത്വിക് ആഗ്രഹിക്കുന്നതെന്നും ഇരുവരും മികച്ച ജോഡികളാകുമെന്നുമാണ് ഇവരുമായി അടുത്തവൃത്തങ്ങള്‍ പറഞ്ഞത്.

 

shortlink

Related Articles

Post Your Comments


Back to top button