CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘അമൃത ഇത്രയും തരം താഴരുത്, ബാല രക്ഷപ്പെട്ടത് നന്നായി’: പ്രതികരണം അറിയിച്ച് അമൃത സുരേഷ്

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരായി വരുന്ന വ്യാജ വാര്‍ത്തകളോട് പ്രതികരിച്ച് ഗായിക അമൃത സുരേഷ്. ‘അമൃത ഇത്രയും തരം താഴരുത്’ എന്ന ക്യാപ്ഷനോടെ യുട്യൂബിൽ എത്തിയ ഒരു വീഡിയോ ന്യൂസിനെതിരെയാണ് വീഡിയോയിലൂടെ അമൃത പ്രതികരിച്ചത്.

‘അമൃത ഇത്രയും തരം താഴരുത്’ എന്ന തലക്കെട്ടോടെയാണ് അമൃത വീഡിയോ പങ്കുവച്ചിരിക്കുന്നത്. അടുത്തിടെ, തന്റെ ബാന്‍ഡ് അംഗവും സുഹൃത്തുമായ സാംസണ്‍ എന്ന ഗായകനൊപ്പം പാട്ടു പാടുന്നതിന്റെ വീഡിയോ അമൃത പങ്കുവച്ചിരുന്നു. ആ വീഡിയോയെക്കുറിച്ചാണ് യുട്യൂബ് ചാനലിൽ വിവാദ പരാമർശം നടത്തിയിട്ടുള്ളത്.

ജീവിതം എനിക്കായി എന്ത് കാത്തുവെച്ചാലും അത് എത്ര നീതിയുക്തമല്ലെങ്കിലും ഇര എന്ന പേര് സ്വീകരിക്കാന്‍ ഞാന്‍ വിസമ്മതിക്കും

‘താന്‍ എവിടെയാണ്, എങ്ങനെയാണു തരം താഴ്ന്നതെന്നു മനസ്സിലാകുന്നില്ല’ എന്ന് മറുപടിയായി അമൃത പറയുന്നു. യുട്യൂബ് ചാനലിലെ വീഡിയോക്ക് ലഭിച്ച മോശം കമന്റുകള്‍ക്കെതിരെയും താരം പ്രതികരിച്ചു. ‘ബാല രക്ഷപ്പെട്ടത് നന്നായി’ എന്നൊക്കെയാണ് ചില കമന്റുകള്‍. സാമൂഹിക മാധ്യമങ്ങളിൽ ഉപയോഗിക്കുന്ന ഇത്തരം അടിക്കുറിപ്പുകളും തലക്കെട്ടുകളും വേദനിപ്പിക്കുന്നവയാണെന്ന് അമൃത വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button