GeneralLatest NewsNEWS

മനപ്പൂര്‍വം ഒരു സിനിമയെ ഡീഗ്രേഡ് ചെയ്യുന്നത് ശരിയല്ല: ‘ആറാട്ടിന്റെ’ ഡീഗ്രേഡിങ്ങിനെതിരെ മമ്മൂട്ടി

മോഹന്‍ലാല്‍ ചിത്രം ‘ആറാട്ടിന്റെ’ റിലീസിന് പിന്നാലെ സിനിമയ്ക്ക് എതിരെയുള്ള ഡീഗ്രേഡിങ്ങിൽ പ്രതികരിച്ച് മമ്മൂട്ടി. താരത്തിന്റെ പുതിയ സിനിമ ഭീഷ്മപര്‍വ്വത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ പ്രസ് മീറ്റിനിടയിലാണ് മമ്മൂട്ടിയുടെ പ്രതികരണം.

‘അത് നല്ല പ്രവണതയൊന്നുമല്ല. നല്ല സിനിമകളുണ്ട്, മോശം സിനിമകളുണ്ട്. അതിനപ്പുറം മനപ്പൂര്‍വം ഒരു സിനിമയെ ഡീഗ്രേഡ് ചെയ്യുന്നത് ശരിയല്ല. അതിനോട് യോജിക്കുന്നുമില്ല’- മമ്മൂട്ടി പറഞ്ഞു.

ആറാട്ടിന്റെ റിലീസിന് പിന്നാലെ നടന്ന ഡീഗ്രേഡിങ്ങിനെതിരെ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ തന്നെ രംഗത്ത് വന്നതിന്റെ ഫലമായി ചിത്രത്തിനെതിരെ വ്യാജ പ്രചരണം നടത്തിയ അഞ്ചു പേര്‍ക്കെതിരെ മലപ്പുറം കോട്ടക്കല്‍ പൊലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments


Back to top button