GeneralLatest NewsMollywoodNEWS

‘കള്ളു കുടിക്കുന്ന അമൃത സുരേഷ്’ അടിച്ച ബ്രാന്‍ഡ് ഏതാണെന്നു അന്വേഷിക്കുന്നവരോട് അമൃത സുരേഷിനു പറയാനുള്ളത്

നിങ്ങള്‍ എങ്ങനെയാണ് നില്‍ക്കുന്നത് അതുപോലെ ആയിരിക്കും നിങ്ങള്‍ ഉണ്ടാവുക

കൊച്ചി: സമൂഹമാധ്യമങ്ങളില്‍ സജീവമാണ് ഗായിക അമൃത സുരേഷ്. താരം സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളുമെല്ലാം നിരന്തരം സൈബര്‍ ആക്രമണത്തിന് ഇരയാകാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച അമൃത പങ്കുവച്ച ഒരു പോസ്റ്റ് ആണ്.

തനിക്കെതിരെ വിമര്‍ശനങ്ങളും ട്രോളുകളും ഉയരുന്നതിന് മുമ്പേ മുന്‍കൂട്ടി ഉത്തരം നല്‍കുന്ന തരത്തിലാണ് അമൃതയുടെ പോസ്റ്റ്. ബോളിവുഡ് താരം ആലിയ ഭട്ടിന്റെ ഗംഗുഭായ് കത്ത്യവാടി ചിത്രത്തിലെ ‘ഡോലിഡ’ എന്ന ഗാനം പശ്ചാത്തലമാക്കിയുള്ള ഒരു വീഡിയോയാണ് അമൃത പങ്കുവച്ചിരിക്കുന്നത്. ഒരു ബാര്‍ സെറ്റപ്പില്‍ ലൈറ്റുകളൊക്കെ അഡ്ജസറ്റ് ചെയ്ത് കൈയ്യില്‍ മദ്യ ഗ്ലാസുമായി പാട്ടിന് അനുസരിച്ച്‌ കള്ള് കുടിക്കുന്ന പോലെ ആക്ഷന്‍ കാണിക്കുന്ന വീഡിയോ ചർച്ചയാകാൻ കാരണം അമൃത അതിനു കൊടുക്കുന്ന കുറിപ്പാണ്. ഈ ദൃശ്യങ്ങള്‍ കാണുമ്പോള്‍ അമൃത സുരേഷ് കള്ള് കുടിച്ചു, കള്ളുകുടിക്കുന്ന വീഡിയോ പങ്കുവെച്ചു എന്നൊക്കെയുള്ള പ്രചാരണങ്ങള്‍ നടക്കും. തന്റെ കൈയ്യിലെ ഗ്ലാസിലെ വെള്ളം എന്താണെന്നും അത് ചോദിച്ച്‌ കൊണ്ടുള്ള കമന്റുകളൊന്നും വരേണ്ടതില്ലെന്നുമൊക്കെയാണ് താരം പറയുന്നു.

read also: തലയില്‍ കണ്ണട വച്ച,പെണ്ണുങ്ങള്‍ക്ക് വേണ്ടി രാപ്പകല്‍ ആക്രോശിക്കുന്ന ഒറ്റയെണ്ണത്തിനെയും അവിടെ കണ്ടില്ല:ശാന്തിവിള ദിനേശ്

‘ആളുകള്‍ നിങ്ങളെ വെറുക്കും, തകര്‍ക്കും, വിലയിരുത്തും, പക്ഷേ നിങ്ങള്‍ എങ്ങനെയാണ് നില്‍ക്കുന്നത് അതുപോലെ ആയിരിക്കും നിങ്ങള്‍ ഉണ്ടാവുക’ എന്നാണ് അമൃത വീഡിയോക്ക് നല്‍കിയ ക്യാപ്ഷന്‍.

ഇതിനൊപ്പം വീഡിയോയില്‍ ഞാന്‍ കുടിക്കുന്നത് പോലെ കാണിച്ചിരിക്കുന്നത് പരിശുദ്ധമായ കട്ടന്‍ ചായ ആണ്. അതിനാല്‍ ആ ബ്രാന്‍ഡ് ഏതാണെന്നോ ആ കുടിക്കുന്നതിന്റെ പേരില്‍ മോശം അഭിപ്രായങ്ങളും കമന്റുകളുമായി വരരുത് എന്നും അമൃത കുറിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button