GeneralLatest NewsNEWS

തെലുങ്ക് സിനിമാ ഗാനരചയിതാവ് കണ്ടികൊണ്ട അന്തരിച്ചു

പ്രശസ്ത തെലുങ്ക് സിനിമാ ഗാനരചയിതാവ് കണ്ടികൊണ്ട (48) അന്തരിച്ചു. തൊണ്ടയില്‍ അര്‍ബുദം ബാധച്ചതിനെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളം ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ശനിയാഴ്ച രാത്രിയോടെയായിരുന്നു.

ആന്ധ്രയിലെ നഗുര്‍ലപ്പള്ളിയിൽ ജനിച്ച കണ്ടികൊണ്ട ഓസ്മാനിയ യൂണിവേഴ്‌സിറ്റില്‍ ഗവേഷണം പൂര്‍ത്തിയാക്കിയ ശേഷമാണ് സിനിമയിലെത്തുന്നത്. എ. ആര്‍ റഹ്മാന്‍, യുവന്‍ ശങ്കര്‍ രാജ, ഡി ഇമ്മന്‍, ഹാരിസ് ജയരാജ്, മണി ശര്‍മ തുടങ്ങിയ പ്രശസ്ത സംഗീത സംവിധായകര്‍ക്കൊപ്പം കണ്ടികൊണ്ട പ്രവര്‍ത്തിച്ചു.

2001 ല്‍ പുറത്തിറങ്ങിയ ഇട്‌ലു ശ്രവണി സുബ്രഹ്മണ്യത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഇഡിയറ്റ്, ശിവമണി, സത്യം, 143, സൂപ്പര്‍, ചക്രം, ഭഗീരഥ, പോക്കിരി, ചക്രം, മുന്ന, ധീസ, തുപ്പാക്കി തെലുങ്ക് ഡബ്ബിങ്, സുകുമാരുഡു, ലിംഗ- തെലുങ്ക് ഡബ്ബിങ്, ടെംപര്‍ തുടങ്ങി അമ്പതോളം സിനിമകള്‍ക്ക് വേണ്ടി നൂറിലേറെ ഗാനങ്ങള്‍ രചിച്ചു. കണ്ടികൊണ്ടയുടെ വിയോഗത്തില്‍ തെലുങ്കു സിനിമാ പ്രവര്‍ത്തകര്‍ അനുശോചിച്ചു.

 

 

shortlink

Post Your Comments


Back to top button