GeneralLatest NewsMollywoodNEWS

തെങ്ങിന്റെ ഫുള്‍ ഷോട്ട് ആ ക്യാമറയില്‍ പതിയില്ലേ, പുളു അടിക്കല്ലേയെന്നു കുഞ്ചാക്കോ ബോബനോട് ആരാധകർ

'ചെത്ത് തെങ്ങ് ആയിരുന്നെങ്കില്‍ നല്ല ഫ്രഷ് കള്ള് മോന്തി ഇറങ്ങാമായിരുന്നു' എന്നാണ് ഒരാളുടെ കമന്റ്.

മലയാളത്തിന്റെ പ്രിയതാരമാണ് കുഞ്ചാക്കോ ബോബന്‍. രസകരമായ പോസ്റ്റുകളും വിശേഷങ്ങളുമൊക്കെയായി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുള്ള താരം ഷെയ്ക്ക് കുടിക്കാനുള്ള മോഹവുമായി തെങ്ങില്‍ കയറി കരിക്കിട്ടതിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ.

‘ഒരു കരിക്ക് ഷേക്ക് കുടിക്കാന്‍ മോഹം..ഒന്നും നോക്കിയില്ല !!അപ്പൊത്തന്നെ തെങ്ങു കേറി….കരിക്കിട്ടു …ഷെയ്ക്കടിച്ചു ഉണ്ടാക്കി…കുടിച്ചു. ആഗ്രഹങ്ങള്‍ മാറ്റിവയ്ക്കരുത് …പരിശ്രമിച്ചു ,അപ്പോള്‍ത്തന്നെ സാധിക്കണം!!’- എന്ന കുറിപ്പിനൊപ്പമാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. ‘ഹോളി’ഡേ ഫണ്‍ എന്ന ഹാഷ്ടാഗോടെ പങ്കുവയ്ക്കപ്പെട്ട പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

read also: എത്രനാളായി ഞാന്‍ സിനിമയിലൊന്ന് കുളിച്ചിട്ട്, കള്ളിമുണ്ട് എനിക്ക് മതിയായി: വിനായകന്‍

തെങ്ങിന്റെ ഫുള്‍ ഷോട്ട് ആ ക്യാമറയില്‍ പതിയില്ലേ എന്നും പുളു അടിക്കല്ലേ എന്നും പറഞ്ഞുകൊണ്ടുള്ള നിരവധി കമന്റുകളാണ് വരുന്നത്. ‘ചെത്ത് തെങ്ങ് ആയിരുന്നെങ്കില്‍ നല്ല ഫ്രഷ് കള്ള് മോന്തി ഇറങ്ങാമായിരുന്നു’ എന്നാണ് ഒരാളുടെ കമന്റ്.

shortlink

Related Articles

Post Your Comments


Back to top button