BollywoodGeneralLatest NewsNEWS

അശ്ലീല വീഡിയോ കാണാന്‍ നിര്‍ബന്ധിച്ചു: ഗണേഷ് ആചാര്യയ്‌ക്കെതിരേ ലൈംഗികാതിക്രമ പരാതിയുമായി യുവതി

താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നു ഗണേഷ് ആചാര്യ ആവശ്യപ്പെട്ടു

മുംബൈ: പ്രമുഖ നൃത്തസംവിധായകന്‍ ഗണേഷ് ആചാര്യയ്‌ക്കെതിരെ ലൈംഗികാതിക്രമ പരാതിയുമായി യുവതി. മുപ്പത്തി മൂന്നുകാരിയായ സഹപ്രവര്‍ത്തകയാണ് നൃത്ത രം​ഗത്ത് വിജയിക്കണമെങ്കില്‍, താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നു ഗണേഷ് ആചാര്യ ആവശ്യപ്പെട്ടുവെന്നു ആരോപിച്ചു എത്തിയത്. ഈ കേസിൽ മഹാരാഷ്ട്ര പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.

2020 ‌ജനുവരിയിലാണ് യുവതി ഗണേഷ് ആചാര്യയ്‌ക്കെതിരേ ആരോപണവുമായി രം​ഗത്തെത്തിയത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന ഗണേഷിന്റെ ആവശ്യം നിരസിച്ചതിനെ തുടർന്ന് ഇന്ത്യന്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ കൊറിയോഗ്രാഫേഴ്‌സ് അസോസിയേഷനില്‍ നിന്നും തന്റെ അം​ഗത്വം നഷ്ടമായെന്നും അശ്ലീല വീഡിയോകള്‍ കാണാന്‍ നിര്‍ബന്ധിച്ചെന്നും യുവതി പരാതിയിൽ ആരോപിച്ചു.

read also: കാറപകടം: നടി മലൈക അറോറയ്ക്ക് പരുക്ക്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഗണേഷ് ആചാര്യയ്ക്ക് എതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 354-എ, 354-സി, 354-ഡി, 509, 323, 504, 34 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്

shortlink

Related Articles

Post Your Comments


Back to top button