CinemaGeneralLatest NewsNEWS

100 രൂപയുടെ ബിരിയാണി പോലും വിജയ് സർ വളരെ കൂൾ ആയി കഴിക്കും: ബീസ്റ്റ് സംവിധായകൻ നെൽസൺ

നെൽസൺ – വിജയ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘ബീസ്റ്റ്’ ഏപ്രിൽ 13 റിലീസ് ചെയ്യും. ‘കോലമാവ് കോകില’, ശിവകാർത്തികേയൻ ചിത്രം ‘ഡോക്ടർ’ എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ സംവിധായകനാണ് നെൽസൻ. ദളപതി ഫാനായ നെൽസന്റെ സ്വപ്ന ചിത്രമാണ് ബീസ്റ്റ്. ദളപതിക്കൊപ്പം ആദ്യമായി നെൽസൺ ഒന്നിക്കുമ്പോൾ, മെഗാഹിറ്റിൽ കുറവൊന്നും ആരാധകരും പ്രതീക്ഷിക്കുന്നില്ല.

ദളപതിയെ കുറിച്ചും സിനിമയെ കുറിച്ചും ഏറെ ആവേശത്തോടുകൂടിയാണ് സംവിധായകൻ അഭിമുഖങ്ങളിൽ സംസാരിക്കുന്നത്. ചെറുപ്പം മുതലേ താൻ ദളപതി ആരാധകൻ ആയിരുന്നെന്നും, വിജയ് ചിത്രങ്ങൾക്ക് തല്ലുകൂടി ടിക്കറ്റ് എടുത്തിട്ടുണ്ടെന്നും നെൽസൺ പറയുന്നു. ദളപതിക്കൊപ്പം ഒരു സിനിമ ചെയ്യാൻ കഴിയുമെന്ന് ഒരിക്കൽ പോലും കരുതിയില്ലെന്നും അദ്ദേഹം പറയുന്നു.

Also Read:മുസ്ലിം രാജ്യങ്ങള്‍ പോലും ഈ ആചാരത്തെ നിരോധിക്കുമ്പോൾ ഇന്ത്യയില്‍ എന്തിനാണ് ഇത് പിന്തുടരുന്നത്: ഗായിക അനുരാധ പൗഡ്വാള്‍

‘വിജയ് എപ്പോഴും, എല്ലാ കാര്യങ്ങളെയും വളരെ സിമ്പിൾ ആയാണ് എടുക്കുന്നത്. എപ്പോൾ കണ്ടാലും ‘കാര്യങ്ങൾ എങ്ങനെ പോകുന്നു നെൽസൻ’ എന്നു ചോദിക്കും. ഒരു ദിവസം ഉച്ചഭക്ഷണ സമയത്ത് ഞാൻ കയറി ചെന്നപ്പോൾ. 100 രൂപയുടെ ബിരിയാണി വളരെ കൂൾ ആയി ആസ്വദിച്ചു കഴിക്കുന്ന വിജയിനെ ആണ് കാണാൻ സാധിച്ചത്. എന്തിനും സ്വാതന്ത്ര്യമുള്ള, അദ്ദേഹത്തെ പോലൊരു താരം, പിടിവാശികൾ ഇല്ലാതെ ചെറിയ കാര്യങ്ങൾ പോലും വളരെ ആസ്വദിക്കുന്നത് എനിക്ക് അത്ഭുതം തന്നെയാണ്’, നെൽസൺ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button