ജൂനിയര്‍ എന്‍.ടി.ആര്‍, രാം ചരണ്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡചിത്രമാണ് ‘ആര്‍ആര്‍ആർ’. 450 കോടി മുതല്‍ മുടക്കിലൊരുക്കിയ ചിത്രം ഇതുവരെ 1100 രൂപ വരുമാനം നേടി ഗംഭീര വിജയം നേടിയിരിക്കുകയാണ്. മാര്‍ച്ച് 25 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ഇപ്പോളിതാ, ചിത്രത്തിലെ ‘എത്തര ജെണ്ട’ എന്ന ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. ഗാനത്തിന്റെ തെലുങ്ക് പതിപ്പ് ഒരു മണിക്കൂറിൽ നാല് ലക്ഷം കാഴ്ചക്കാരിലേക്ക് കടക്കുകയാണ്. നേരത്തേ ഈ പാട്ടിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങിയിരുന്നു. എം.എം കീരവാണിയുടെ സംഗീതത്തിൽ വിശാല്‍ മിശ്ര, പൃഥ്വി ചന്ദ്ര, എം.എം കീരവാണി, സഹിതി ചങ്കണ്ടി, ഹരിക നാരായണന്‍ എന്നിവരാണ് ഗാനം ആലപിച്ചത്. സരസ്വതിപുത്ര രാംജോഗയ ശാസ്ത്രിയാണ് വരികൾ എഴുതിയത്.
പുതിയ വീഡിയോ ഗാനത്തിൽ ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍, ആലിയ ഭട്ട് എന്നിവരെ കൂടാതെ അജയ് ദേവ്ഗണ്‍, ഒലീവിയ മോറിസും പ്രത്യക്ഷപ്പെടുന്നുണ്ട്. സംവിധായകന്‍ രാജമൗലിയും ഈ ഗാനരംഗത്തിൽ എത്തുന്നുണ്ട്. സിനിമയുടെ ക്ലൈമാക്‌സിന് ശേഷമുള്ള ടൈറ്റില്‍ കാര്‍ഡിനൊപ്പമാണ് തിയേറ്ററില്‍ ഈ ഗാനം പ്രദര്‍ശിപ്പിച്ചത്.
മലയാള ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ്, ഹരി ശങ്കര്‍, സാഹിതി, ഹരിക നാരായണൻ എന്നിവര്‍ ചേർന്നാണ്. ബ്രിട്ടീഷ് രാജിനെതിരെ ധീരമായ പോരാട്ടം നടത്തിയ രണ്ട് ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ചാണ് ചിത്രം പറയുന്നത്. ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കിയത്.
Post Your Comments