CinemaGeneralIndian CinemaLatest NewsMollywood

സേതുരാമയ്യരുടെ അഞ്ചാം വരവ്: ‘സി.ബി.ഐ 5 ദി ബ്രെയിൻ’ മെയ് ഒന്നിന്

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കഥാപാത്രമാണ് സേതുരാമയ്യർ. ‘സി.ബി.ഐ’ പരമ്പരകളിലൂടെ, പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ഈ കഥാപാത്രം ഇക്കുറി എത്തുന്നത് ‘സി.ബി.ഐ 5 ദി ബ്രെയിൻ’ എന്ന ചിത്രത്തിലൂടെയാണ്. എസ്.എൻ.സ്വാമിയുടെ കഥയിൽ കെ.മധു തന്നെയാണ് അഞ്ചാം തവണയും മമ്മൂട്ടിയുടെ സേതുരാമയ്യരെ വെള്ളിത്തിരയിലെത്തിക്കുന്നത്. സ്വർഗ്ഗ ചിത്രയുടെ ബാനറിൽ അപ്പച്ചനാണ് നിർമ്മാണം. സനീഷ് ഏബ്രഹാം, മനീഷ് ഏബ്രഹാം എന്നിവരാണ് സഹ നിർമ്മാതാക്കൾ. മെയ് ഒന്നിന് ചിത്രം പ്രദർശനത്തിനെത്തും.

‘സി.ബി.ഐ’ യുടെ മുൻ പതിപ്പുകളിലെ എല്ലാ മാനറിസങ്ങളോടെയുമാണ് സേതുരാമയ്യരെ മമ്മൂട്ടി ഭദ്രമാക്കുന്നത്. മുൻ ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ഥമായ അന്വേഷണ രീതിയാണ്‌ ഈ ചിത്രത്തിനു വേണ്ടി കെ.മധുവും എസ്.എൻ.സ്വാമിയും ചേർന്ന് അവതരിപ്പിക്കുന്നത്. ശാസ്ത്രീയവും നൂതനവുമായ സാങ്കേതിക വിദ്യകൾ ഈ ചിത്രത്തിനു വേണ്ടി സ്വീകരിച്ചിട്ടുണ്ട്.

വിക്രം എന്ന കഥാപാത്രമായി ജ​ഗതി ശ്രീകുമാർ തന്നെയാണ് എത്തുന്നത്. മുകേഷ്, അനൂപ് മേനോൻ, സായ്കുമാർ, രൺജി പണിക്കർ, ദിലീഷ് പോത്തൻ, സൗബിൻ ഷാഹിർ, രമേഷ് പിഷാരടി, പ്രശാന്ത് അലക്സാണ്ടർ, പ്രതാപ് പോത്തൻ, കനിഹ, ആശാ ശരത്ത്, സന്തോഷ് കീഴാറ്റൂർ, ചന്തു നാഥ്, ജി.സുരേഷ് കുമാർ, കൃഷ്ണ, ജയകൃഷ്ണൻ, കോട്ടയം രമേഷ്, ഇടവേള ബാബു, അസീസ് നെടുമങ്ങാട്, ഹരീഷ് രാജു, മാളവികാ മേനോൻ, മാളവികാ നായർ, സ്മിനു സിജോ, സോഫി എം.ജോ തുടങ്ങി വലിയ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

പശ്ചാത്തല സംഗീതം – ജെയ്ക്ക് ബിജോയ്സ്, ഛായാഗ്രഹണം – അഖിൽ ജോർജ്, എഡിറ്റിം​ഗ് – ശ്രീ ഗർപ്രസാദ്, കലാസംവിധാനം – സിറിൾ കുരുവിള, മേക്കപ്പ് – പ്രദീപ് രംഗൻ, കോസ്റ്റും ഡിസൈൻ – സ്റ്റെഫി സേവ്യർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ബോസ്, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – ശിവരാമകൃഷ്ണൻ, രതീഷ് നെടുമങ്ങാട്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ബാബു ഷാഹിർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് -അനിൽ മാത്യു, രാജു അരോമ, പ്രൊഡക്ഷൻ കൺട്രോളർ – അരോമ മോഹൻ, പിആർഒ – വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button