CinemaGeneralIndian CinemaLatest NewsMollywood

‘ജന ഗണ മന’യ്ക്ക് നിറഞ്ഞ കയ്യടി: രണ്ടാം ഭാഗം ഒരുങ്ങുന്നു

പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി ഒരുക്കിയ ചിത്രമാണ് ‘ജന ഗണ മന’. ഏപ്രിൽ 28നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. അതിശക്തമായ ഒരു കഥയുടെ മികച്ച അവതരണം എന്നാണ് സിനിയമയെക്കുറിച്ച് പ്രേക്ഷക പ്രതികരണം. നിറഞ്ഞ കയ്യടിയോടെയാണ് ചിത്രം ആരാധകർ സ്വീകരിച്ചത്. പൃഥ്വിരാജ്, സുരാജ് എന്നിവരുടെ പ്രകടനങ്ങൾക്കും മികച്ച അഭിപ്രായമാണ് കിട്ടുന്നത്.

ഇപ്പോളിതാ, ചിത്രത്തിന്റെ രണ്ടാം ഭാ​ഗം ഒരുങ്ങുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ‘ആടുജീവിത’ത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം ‘ജന ഗണ മന’യുടെ രണ്ടാം ഭാഗം ഷൂട്ട് ചെയ്യാൻ പൃഥ്വിരാജ് സെറ്റിലെത്തുമെന്നാണ് ലഭിക്കുന്ന വിവരം.

‘ഡ്രൈവിംഗ് ലൈസൻസ്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒന്നിച്ച ചിത്രം കൂടിയാണ് ‘ജന ഗണ മന’. ഷാരിസ് മുഹമ്മദാണ് ചിത്രത്തിനായി തിരക്കഥയെഴുതിയത്. സെക്കന്റ് ലുക്ക് പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും മാജിക്ക് ഫ്രെയിംസിന്റെയും ബാനറിൽ സുപ്രിയ പൃഥ്വിരാജ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് നിർമ്മാണം. ചിത്രത്തിന്റെ ഛായാഗ്രഹണം സുദീപ് ഏലമണും എഡിറ്റിംഗ് ശ്രീജിത്ത് സാരംഗുമാണ് നിർവ്വഹിച്ചത്.

shortlink

Related Articles

Post Your Comments


Back to top button