CinemaGeneralLatest NewsNew ReleaseNEWS

സസ്പെൻസ് നിറച്ച് സൂര്യയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വിക്രം. വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അതിഥി താരമായി സൂര്യ ചിത്രത്തില്‍ എത്തുന്നു എന്നതും പ്രത്യേകതയാണ്. ഇപ്പോഴിതാ, ഈ ചിത്രത്തിലെ സൂര്യയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

സൂര്യയുടെ ക്യാരക്ടര്‍ പോസ്റ്ററിനൊപ്പം കഥാപാത്രത്തിന്റെ പേര് വെക്കാതെ ഒരു ചോദ്യ ചിഹ്നം മാത്രമാണുള്ളത്. ചിത്രം പോലെ തന്നെ ഏറെ സസ്‌പെന്‍സ് നിറച്ചാണ് ക്യാരക്ടര്‍ പോസ്റ്ററും അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം, റിലീസിന് മുന്നേ കമല്‍ഹാസൻ ചിത്രം 200 കോടി ക്ലബില്‍ ഇടം നേടിയിരുന്നു. ചിത്രം ജൂണ്‍ മൂന്നിന് പ്രദർശനത്തിനെത്തും.

Read Also:- വൈവിദ്ധ്യമായ ഗാനങ്ങളിലൂടെ ബോളിവുഡിൽ ഇടം കണ്ടെത്തിയ ഗായകൻ ‘കെകെ’

രത്നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനാണ് നിർമ്മാണം. അനിരുദ്ധാണ് സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. വിക്രം ഒരു ഗ്യാംഗ്സ്റ്റര്‍ സിനിമയാണ് എന്നാണ് സൂചനകള്‍. അന്‍പ് അറിവാണ് ചിത്ത്രിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button