CinemaGeneralIndian CinemaKollywoodLatest News

നാത്തൂന് നയൻതാര നൽകിയ സ്പെഷ്യൽ ​ഗിഫ്റ്റ് ഇതാണ്

തെന്നിന്ത്യ ഏറെ നാളായി കാത്തിരുന്ന കല്യാണമായിരുന്നു ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടേതും സംവിധായകൻ വിഘ്നേഷ് ശിവന്റേതും. മഹാബലിപുരത്ത് വച്ച് വളരെ ആഘോഷമായിട്ടാണ് ഇരുവരുടേയും വിവാഹം നടന്നത്. സിനിമാ ലോകത്തെ സാക്ഷിയാക്കി അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ആശിർവാദത്തോടെയാണ് വിക്കി നയൻസിനെ താലി ചാർത്തിയത്.

ഇപ്പോളിതാ, വിവാഹശേഷം വിക്കിയുടെ കുടുംബാം​ഗങ്ങൾക്ക് നയൻതാര നൽകിയ സമ്മാനങ്ങളാണ് വാർത്തായാകുന്നത്. തന്റെ നാത്തൂനും വിക്കിയുടെ സഹോദരിയുമായ ഐശ്വര്യയ്ക്ക് വിലപിടിപ്പുള്ള സ്വർണ്ണാഭരണങ്ങൾ സമ്മാനമായി നൽകിയെന്നാണ് റിപ്പോർട്ട്. വിക്കിയുടെ സഹോദരിക്ക് മാത്രമല്ല  അടുത്ത ബന്ധുക്കൾക്കും നയൻസ് വിവാഹ വേദിയിൽ വെച്ച് സ്പെഷ്യൽ ​ഗിഫ്റ്റുകൾ കൈമാറിയിട്ടുണ്ട്

ഏഴ് വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. വിവാഹത്തിന് ചുവപ്പ് നിറത്തിൽ സുന്ദരിയായി അണിഞ്ഞൊരുങ്ങിയെത്തിയ നയൻസിന്റെ ചിത്രങ്ങളും, അടിമുടി തമിഴ് പയ്യനായെത്തിയ വരൻ വിഘ്നേഷിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ തരം​ഗമാണ്.

Also Read: നയൻസ് – വിക്കി വിവാഹസദ്യയിൽ കാതൽ ബിരിയാണി മുതൽ കരിക്ക് പായസം വരെ

ഇന്ത്യയിലെ തന്നെ പ്രമുഖ സ്റ്റൈലിസ്റ്റായ സെലീന നതാനിയാണ് നയൻതാരയെ അതിസുന്ദരിയാക്കിയത്. മുംബൈയിൽ നിന്നുള്ള ജോനികയുടേതാണ് ആഭരണങ്ങൾ. ജെയ്ഡ് ബൈ മോണിക്ക ആൻഡ് കരിഷ്മയാണ് രാജകീയമായ വിവാഹ വസ്ത്രങ്ങൾ തയ്യാറാക്കിയത്.

shortlink

Related Articles

Post Your Comments


Back to top button